സലാലയില്‍ ‘കോഴിക്കോട് സൗഹൃദ കൂട്ടം’ രൂപവത്കരിച്ചു
text_fieldsസലാല: ദോഫാറിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോട് സൗഹൃദകൂട്ടം രൂപവത്കരിച്ചു. സലാല മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ആദ്യ ഒത്തുചേരലില്‍ പ്രസിഡന്റായി കെ.കെ. റഷീദിനെയും ജനറല്‍ സെക്രട്ടറിയായി ഡോ. ഷാജി പി. ശ്രീധറിനെയും ട്രഷററായി ടി. രാജനെയും തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലക്കാരുടെ പൊതുവേദിയായി ഈ കൂട്ടായ്മയെ വളര്‍ത്തുകയും ക്ഷേമവും സമത്വ സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും കലാകായിക സാഹിത്യ സാംസ്കാരിക വളര്‍ച്ചക്ക് ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബാബു കുറ്റ്യാടി, നസീര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും കരുണന് എ.പി, ഉണ്ണികൃഷ്ണന് മാസ്റ്റര്‍ എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.