Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ന്ദ​ർ​ശ​ന...

സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന​വ​രു​ടെ  എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്​

text_fields
bookmark_border
visitors
cancel
സൗ​ജ​ന്യ ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ച ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ശേ​ഷ​മാ​ണ്​ ഇ​ടി​വ്​
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. കു​ടും​ബ, വാ​ണി​ജ്യ വി​നോ​ദ​സ​ഞ്ചാ​ര വി​സ​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ശേ​ഷം പ്ര​ക​ട​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​ദേ​ശി​ക​ളു​ടെ ചി​കി​ത്സാ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു​ള്ള ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​​െൻറ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി നേ​ര​ത്തേ ത​ന്നെ ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന​താ​ണ് ഫീ​സ് നി​ര​ക്കു​ക​ൾ വ​ധി​പ്പി​ച്ച​ശേ​ഷം സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ കു​റ​വ്. 
വി​സ നി​ര​ക്കു​ക​ളി​ൽ വ​ർ​ധ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്ന ക​ര​ട് നി​ർ​ദേ​ശ​ത്തി​ന്​ പാ​ർ​ല​മ​​െൻറ്​ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ക​ര​ട് നി​ർ​ദേ​ശം ഇ​പ്പോ​ൾ മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക​യും വി​സ നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്‌​താ​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഇ​നി​യും ഇ​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് താ​മ​സ​കാ​ര്യ വ​കു​പ്പി​​​െൻറ വി​ല​യി​രു​ത്ത​ൽ. വി​സ ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും താ​മ​സ​കാ​ര്യ വ​കു​പ്പ് അ​റി​യി​ച്ചു. 
ആ​രോ​ഗ്യ​സേ​വ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് തി​രി​ച്ച​ടി​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നു​ണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisitors decreasing by visiting visa
News Summary - visitors decreasing by visiting visa in Kuwait
Next Story