Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ​ന്‍.​എ​ക്ക്‌...

യു.​എ​ന്‍.​എ​ക്ക്‌ പ്ര​വ​ര്‍ത്ത​ന ഫ​ണ്ടും  അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പ്ര​വാ​സി ന​ഴ്സു​മാ​ർ

text_fields
bookmark_border
യു.​എ​ന്‍.​എ​ക്ക്‌ പ്ര​വ​ര്‍ത്ത​ന ഫ​ണ്ടും  അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി പ്ര​വാ​സി ന​ഴ്സു​മാ​ർ
cancel
camera_alt????????????????? ?????????????? ????????????????????????? ????????????? ????????? ?????????? ????????????????? ????????????? ???? ???????????????????????

അ​ബ്ബാ​സി​യ: വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര​രം​ഗ​ത്തു​ള്ള കേ​ര​ള​ത്തി​ലെ ന​ഴ്സി​ങ്​ സ​മൂ​ഹ​ത്തി​ന്​ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​ര്‍പ്പി​ക്കു​വാ​നും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള സു​ഗ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും കു​വൈ​ത്തി​ലെ പ്ര​വാ​സി ന​ഴ്സി​ങ്​ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫി​ന ഒ​ത്തു​ചേ​ര​ല്‍ സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ​മാ​ഹ​രി​ച്ച 1,93,000 രൂ​പ സം​ഘ​ട​ന യു.​എ​ൻ.​എ​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ച്ചു. 

പൊ​തു​സ​മൂ​ഹ​വും പ്ര​വാ​സി​സ​മൂ​ഹ​വും ഒ​രു​പോ​ലെ ഏ​റ്റെ​ടു​ത്ത കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​ന് കു​വൈ​ത്തി​ലെ ന​ഴ്സി​ങ്​ സ​മൂ​ഹ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ് ന​ല്‍കു​ന്ന​ത്. ന​ഴ്​​സി​ങ്​ മേ​ഖ​ല​യി​ലെ ചൂ​ഷ​ണ​ങ്ങ​ള്‍ക്കെ​തി​രാ​യും ന​ഴ്സി​ങ്​ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യും മേ​ലി​ലും നി​ല​കൊ​ള്ളു​വാ​ന്‍ കൂ​ട്ടാ​യ്മ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന്​ യോ​ഗം ആ​ശം​സി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ന്‍സ്‌ ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​െ​ങ്ക​ടു​ത്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ജി​ത്ത്, ജ​ന​റ​ല്‍ ക​ൺ​വീ​ന​ര്‍ നി​ബു പാ​പ്പ​ച്ച​ൻ, ട്ര​ഷ​റ​ര്‍ നി​തി​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsUNA fund
News Summary - UNA fund-kuwait-gulf news
Next Story