Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​മ പ്ര​വാ​സി...

ഒ​രു​മ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി:  അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്കം

text_fields
bookmark_border
ഒ​രു​മ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി:  അം​ഗ​ത്വ കാ​മ്പ​യി​ന്​ തു​ട​ക്കം
cancel
camera_alt?????? ?????????? ?????? ???????? ???????? ??????????? ??.??. ?? ??????????????? ?????? ????????? ????????????? ????????????

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി കെ.​ഐ.​ജി കു​വൈ​ത്ത് രൂ​പം കൊ​ടു​ത്ത ഒ​രു​മ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യു​ടെ 2018 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. വെ​സ്​​റ്റ്​ മേ​ഖ​ല​യു​ടെ അം​ഗ​ത്വ വി​ത​ര​ണം വി​നോ​ദ് പെ​രേ​ര​ക്ക് ന​ൽ​കി ക​ൺ​വീ​ന​ർ അ​ഫ്താ​ബ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഈ​സ്​​റ്റ്​ മേ​ഖ​ല​യു​ടെ അം​ഗ​ത്വ വി​ത​ര​ണം സം​ഗീ​ത സം​വി​ധാ​യ​ക​നും ക​വി​യു​മാ​യ സു​നി​ൽ കു​മാ​ർ തൃ​ത്താ​ല​ക്ക്‌ ന​ൽ​കി മ​ല​ബാ​ർ ഗോ​ൾ​ഡ്‌ ക​ൺ​ട്രി മാ​നേ​ജ​ർ അ​ഫ്സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ര​ണ്ട് മേ​ഖ​ല​ക​ളി​ലും ന​ട​ന്ന ഒ​രു​മ ഭാ​ര​വാ​ഹി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. വെ​സ്​​റ്റ്​ മേ​ഖ​ല സ​മ്മേ​ള​നം കെ.​ഐ.​ജി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ മ​ഞ്ചേ​രി​യും ഈ​സ്​​റ്റ്​ മേ​ഖ​ല സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. മു​ഹ​മ്മ​ദ്‌ ശ​രീ​ഫും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു​മ​യു​ടെ പാ​ർ​ട്​​ണ​ർ​മാ​രാ​യ അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക്‌ ന​ൽ​കു​ന്ന ഡി​സ്കൗ​ണ്ട്‌‌ കൂ​പ്പ​ൺ ക​മ്പ​നി അ​ക്കൗ​ണ്ട്സ്‌‌ മാ​നേ​ജ​ർ ശ​ശി​യി​ൽ​നി​ന്നും റ​ജ​ബ്‌ കാ​ർ​ഗോ ന​ൽ​കു​ന്ന ഡി​സ്​​കൗ​ണ്ട്‌ കൂ​പ്പ​ൺ മാ​നേ​ജ​ർ ബ​ഷീ​റി​ൽ​നി​ന്നും ഒ​രു​മ ചെ​യ​ർ​മാ​ൻ എ.​സി. മു​ഹ​മ്മ​ദ്‌ സാ​ജി​ദ്‌ ഏ​റ്റു​വാ​ങ്ങി. ഏ​ഴാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഒ​രു​മ​യു​ടെ അം​ഗ​ത്വ കാ​മ്പ​യി​ൻ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ജ​നു​വ​രി 31വ​രെ​യാ​ണ്. പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​വ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ നോ​മി​നി​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യും തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യു​ടെ തു​ട​ക്കം മു​ത​ൽ അം​ഗ​ങ്ങ​ളാ​യി തു​ട​രു​ന്ന​വ​ർ​ക്ക്  നാ​ലു ല​ക്ഷം രൂ​പ​യും സ​ഹാ​യ ധ​നം ല​ഭി​ക്കും. കൂ​ടാ​തെ, അം​ഗ​ത്വ കാ​ലാ​വ​ധി​യി​ലാ​യി​രി​ക്കെ വൃ​ക്ക​രോ​ഗം‌, അ​ർ​ബു​ദം എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കും ബൈ​പാ​സ്‌ സ​ർ​ജ​റി, ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി എ​ന്നി​വ​ക്കും 50,000 രൂ​പ വ​രെ  ചി​കി​ത്സാ സ​ഹാ​യ​വും ല​ഭി​ക്കും. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​വു​ന്ന​വ​ർ​ക്ക് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ല​ഭി​ക്കും. കു​വൈ​ത്തി​ലെ ശി​ഫ അ​ൽ ജ​സീ​റ, അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കു​ക​ളി​ൽ പ്ര​ത്യേ​ക കി​ഴി​വോ​ടു​കൂ​ടി ചി​കി​ത്സ നേ​ടാം.
 ഫ​യ​ൽ ഒാ​പ​ണി​ങ് സൗ​ജ​ന്യ​മാ​ണ്. ഫി​സി​ഷ്യ​ന് ര​ണ്ടു ദീ​നാ​റും സ്പെ​ഷ​ലി​സ്​​റ്റി​ന് നാ​ലു ദീ​നാ​റും മാ​ത്രം ക​ൺ​സ​ൽേ​ട്ട​ഷ​ൻ ഫീ​സ് ന​ൽ​കി​യാ​ൽ മ​തി. മ​റ്റു പ​രി​ശോ​ധ​ന​ക​ൾ​ക്കും ഇ​ള​വു​ണ്ട്. 
ബ​ഹ്റൈ​ൻ എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ​നി​ന്ന് ആ​ക​ർ​ഷ​ക​മാ​യ നി​ര​ക്കി​ൽ പ​ണ​മ​യ​ക്കാ​ൻ സൗ​ക​ര്യം, ഇ​മേ​ജ​സി​ൽ എം.​ആ​ർ.​ഐ (90 ദീ​നാ​ർ), സി.​ടി സ്കാ​ൻ (50 ദീ​നാ​ർ) എ​ന്നി​വ​ക്ക്​ ആ​ക​ർ​ഷ​ക നി​ര​ക്കു​ക​ൾ, അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​റി​ൽ 50 ശ​ത​മാ​നം ഇ​ള​വി​ൽ ബാ​ക്ക്പാ​ക്ക് ബാ​ഗ് എ​ക്സ്ചേ​ഞ്ച് സൗ​ക​ര്യം, മ​ല​ബാ​ർ ഗോ​ൾ​ഡി​ൽ ഒാ​രോ പ​ർ​ച്ചേ​സി​നും പ്ര​ത്യേ​ക സ​മ്മാ​നം, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ൽ​കു​ന്ന പ​ത്തു​ ശ​ത​മാ​നം‌ കൂ​പ്പ​ൺ, റ​ജ​ബ് കാ​ർ​ഗോ ന​ൽ​കു​ന്ന ര​ണ്ടു ദീ​നാ​ർ കൂ​പ്പ​ൺ, ത​ക്കാ​ര റ​സ്​​റ്റാ​റ​ൻ​റ് ന​ൽ​കു​ന്ന 500 ഫി​ൽ​സ്​ കൂ​പ്പ​ൺ എ​ന്നി​വ​യും ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കാ​ൻ ര​ണ്ട​ര ദീ​നാ​റും പു​തു​ക്കാ​ൻ ര​ണ്ടു ദീ​നാ​റു​മാ​ണ് ന​ൽ​കേ​ണ്ട​ത്. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.orumakuwait.com വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. കെ.​ഐ.​ജി വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ കെ.​എ. സു​ബൈ​ർ, കെ.​ഐ.​ജി ഈ​സ്​​റ്റ്​ മേ​ഖ​ല വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ കെ. ​അ​ബ്​​ദു​ൽ​റ​ഹ്‌​മാ​ൻ, വെ​സ്​​റ്റ്​ മേ​ഖ​ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് അ​ൻ​സാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​പി. അ​ബ്​​ദു​ൽ റ​സാ​ഖ്‌, ഒ​രു​മ സെ​ക്ര​ട്ട​റി റി​ശ്ദി​ൻ അ​മീ​ർ, ട്ര​ഷ​റ​ർ എ​സ്.​എ​ൽ.​പി മു​ഹ​മ്മ​ദ് റ​ഫീ​ഖ്, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് സി.​കെ. ന​ജീ​ബ്, ഷാ​ഹി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ്‌, ഗ​ഫൂ​ർ റ​ജ​ബ്‌ കാ​ർ​ഗോ, ഒ​രു​മ ഈ​സ്​​റ്റ്​ മേ​ഖ​ല ക​ൺ​വീ​ന​ർ നി​സാ​ർ കെ. ​റ​ഷീ​ദ്‌,  സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല ഫൈ​സ​ൽ, ട്ര​ഷ​റ​ർ സി.​കെ. അ​ഹ്‌​മ​ദ്‌, വെ​സ്​​റ്റ്​ മേ​ഖ​ല ഒ​രു​മ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഫ​ഹീം, ട്ര​ഷ​റ​ർ ‌ ടി.​കെ. മു​ഹ​മ്മ​ദ്‌ ശ​ബീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsstar campain kuwait gulf news
News Summary - star campain kuwait gulf news
Next Story