Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ണ്ടാ​മ​ത് സി​ജി...

ര​ണ്ടാ​മ​ത് സി​ജി അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം കു​വൈ​ത്തി​ൽ 22 മു​ത​ൽ 

text_fields
bookmark_border
ര​ണ്ടാ​മ​ത് സി​ജി അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം കു​വൈ​ത്തി​ൽ 22 മു​ത​ൽ 
cancel

കു​വൈ​ത്ത്​ സി​റ്റി: സ​​െൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) ര​ണ്ടാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം 22, 23 തീ​യ​തി​ക​ളി​ൽ കു​വൈ​ത്തി​ൽ ന​ട​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സി​ജി ചാ​പ്റ്റ​റു​ക​ളി​ൽ​നി​ന്നും കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ​നി​ന്നു​മാ​യി 40 പ്ര​തി​നി​ധി​ക​ൾ എ​ത്തും. ഫ​ർ​വാ​നി​യ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ പ​രി​പാ​ടി. ആ​ദ്യ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ദി​യി​ൽ ന​ട​ന്നു. 22ന്​ ​വൈ​കീ​ട്ട്​​ ആ​റി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​സി​ഡ​ൻ​റ്​ പി.​എ. അ​ബ്​​ദു​സ്സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. 

സി​ജി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എ.​ബി. മൊ​യ്‌​തീ​ൻ​കു​ട്ടി, സി​ജി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, സീ​നി​യ​ർ വി​ഷ​ന​റി​മാ​രാ​യ കെ.​പി. ഷം​സു​ദ്ദീ​ൻ, പി.​എം. അ​മീ​ർ അ​ലി, എ​ൻ​ജി. മു​ഹ​മ്മ​ദ് കു​ട്ടി, ഡോ. ​സെ​ഡ് എ. ​അ​ഷ്‌​റ​ഫ്, കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ആ​മി​ർ അ​ഹ​മ​ദ്, വൈ​സ് ചെ​യ​ർ​മാ​ൻ ഫാ​സി​യു​ല്ല അ​ബ്​​ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ക്കും. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​എം. അ​ബ്​​ദു​ൽ മ​ജീ​ദ് പ​രി​പാ​ടി​ക​ൾ ക്രോ​ഡീ​ക​രി​ക്കും. 

23ന്​ ​രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ വി​ഷ​ൻ 2030 എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി വി​വി​ധ വി​ഷ​യ​ത്തി​ൽ  ച​ർ​ച്ച​ക​ൾ, സി​മ്പോ​സി​യം, ഗ​വേ​ഷ​ണ പ്ര​ബ​ന്ധാ​വ​ത​ര​ണം എ​ന്നി​വ ന​ട​ക്കും. പി.​എ. അ​ബ്​​ദു​ൽ സ​ലാം സി​ജി വി​ഷ​ൻ 2030 എ​ന്ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. ‘ശ​ക്ത​മാ​യ സ​മൂ​ഹ​വും പ​ങ്കാ​ളി​ത്ത​വും’ - സി​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സെ​ഡ്.​എ. അ​ഷ്‌​റ​ഫ്, ‘സ​മൂ​ഹ​വും സ്വ​യം പ​ര്യാ​പ്ത​യും’  - എ.​പി. നി​സാം, ‘ബൗ​ദ്ധി​ക മേ​ഖ​ല​ക​ളി​ലെ സ​മു​ദാ​യ ഉ​ന്ന​മ​നം’ -ഡോ. ​ആ​മി​ർ അ​ഹ​മ്മ​ദ്, ‘മാ​തൃ​കാ സ​മൂ​ഹ​സൃ​ഷ്​​ടി’ -എ.​എം. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ്​ പ്ര​വ​ർ​ത്ത​ന​രേ​ഖ രൂ​പ​പ്പെ​ടു​ത്ത​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച ന​ട​ക്കും. വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. 

പ്ര​വ​ർ​ത്ത​ന​രേ​ഖ ഇ​തി​ൽ അ​വ​ത​രി​പ്പി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ​യും തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​യും കു​റി​ച്ച്​ സി​ജി കു​വൈ​ത്ത്​ ഘ​ട​കം ത​യാ​റാ​ക്കി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റി ‘കോ​മ്പ​സ് സി​ജി ഹാ​ൻ​ഡ്‌​ബു​ക് 2018’ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ജി കു​വൈ​ത്ത്​ ചെ​യ​ർ​മാ​ൻ ഡോ. ​ആ​മി​ർ അ​ഹ​മ്മ​ദ്, സീ​നി​യ​ർ വി​ഷ​ന​റി​മാ​രാ​യ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ, മു​ന​വ്വ​ർ മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് വാ​ക​ത്ത്, സ​മീ​ർ മു​ഹ​മ്മ​ദ്, അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssiji
News Summary - siji kuwait-gulf news
Next Story