Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ  ഫീ​സ്​ വ​ർ​ധ​ന​ക്ക്​ സ​ർ​ക്കാ​ർ വി​ല​ക്ക്​

text_fields
bookmark_border
സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ  ഫീ​സ്​ വ​ർ​ധ​ന​ക്ക്​ സ​ർ​ക്കാ​ർ വി​ല​ക്ക്​
cancel

കു​വൈ​ത്ത് സി​റ്റി: ന​ട​പ്പ് അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ഹാ​മി​ദ് അ​ൽ ആ​സി​മി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ൽ 2017-2018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഫീ​സ്​​ഘ​ട​ന മാ​ത്ര​മേ തു​ട​രാ​വൂ. അ​മേ​രി​ക്ക​ൻ, ബ്രി​ട്ടീ​ഷ്, ഇ​ന്ത്യ​ൻ, പാ​ക്കി​സ്​​താ​ൻ, ഫി​ലി​പ്പീ​ൻ, ഇ​റാ​ൻ, സ്വ​കാ​ര്യ അ​റ​ബ് സ്​​കൂ​ളു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 

അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടാ​ത്ത നി​ല​ക്കു​ള്ള വേ​ത​നം ന​ൽ​കാ​ൻ സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ് ബാ​ധ്യ​സ്​​ഥ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ട്യൂ​ഷ​ൻ ഫീ​സു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്​​കൂ​ളി​ന് അ​തി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ ഒ​രു മാ​സം സ​മ​യ​മ​നു​വ​ദി​ക്കു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ക. തു​ട​ർ​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യു​ള്ള ഇ​ത്ത​രം സ്​​കൂ​ളു​ക​ളു​ടെ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കും. തു​ട​ർ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ങ്കി​ൽ അം​ഗീ​കാ​രം റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsschool fees -gulf news
News Summary - school fees - kuwait gulf news
Next Story