Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജോ​ലി​ക്കി​ടെ മോ​ശം...

ജോ​ലി​ക്കി​ടെ മോ​ശം പെ​രു​മാ​റ്റം: സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​ൻ  ഫി​ലി​പ്പീ​​നി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്​

text_fields
bookmark_border
ജോ​ലി​ക്കി​ടെ മോ​ശം പെ​രു​മാ​റ്റം: സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​ൻ  ഫി​ലി​പ്പീ​​നി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്​
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തു​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ്​​പോ​ൺ​സ​ർ​മാ​രി​ൽ​നി​ന്നും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന മോ​ശം പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ അ​റി​യി​ക്കാ​ൻ ഫി​ലി​പ്പീ​നി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്. കു​വൈ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ണ്ടാ​യ ചി​ല അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഫി​ലി​പ്പീ​ൻ​സ്​ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.

ഫി​ലി​പ്പീ​ൻ​സ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി കേ​ർ​യാ​കോ ലാ​ജോ​ൻ​സാ​ദ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഫി​ലി​പ്പീ​ൻ​സ്​ വാ​ർ​ത്താ ഏ​ജ​ൻ​സി​യെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തി​നി​ടെ, ഇ​തു​പോ​ലു​ള്ള അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ് റോ​ഡ്രി​ഗോ ദു​തെ​ർ​ത്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഫി​ലി​പ്പീ​ൻ​സും കു​വൈ​ത്തും ത​മ്മി​ൽ ഏ​റ്റ​വും അ​വ​സാ​ന​മു​ണ്ടാ​യ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് മ​നി​ല​യി​ലെ കു​വൈ​ത്തി​െൻറ അം​ബാ​സ​ഡ​ർ മു​സാ​ഇ​ദ് അ​ൽ ദു​വൈ​ഖ് പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesgulf newsmalayalam news
News Summary - philippines-kuwait-gulf news
Next Story