Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഘോ​ഷി​ക്കാം...

ആ​ഘോ​ഷി​ക്കാം ന​ല്ലോ​ണം

text_fields
bookmark_border
ആ​ഘോ​ഷി​ക്കാം ന​ല്ലോ​ണം
cancel
camera_alt??????????????? ??????????? ????????????????????????????
കു​വൈ​ത്ത് സി​റ്റി: ഇൗ​ദി​​െൻറ ഇൗ​ണ​ത്തി​നൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ പൂ​വി​ളി​ക​ളു​യ​ർ​ത്തി ഇ​താ ഇ​ന്ന്​ തി​രു​വോ​ണം. 
പ​തി​വി​ല്ലാ​ത്ത വി​ധം അ​ത്തം പ​തി​നൊ​ന്നി​നെ​ത്തി​യ ഇൗ ​തി​​രു​വോ​ണ​ത്തെ പൂ​ക്ക​ള​ങ്ങ​ളും കോ​ടി​യു​ടു​പ്പു​ക​ളു​മാ​യി വ​ർ​ണാ​ഭ​മാ​ക്കാ​ൻ കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ൾ സ​ജീ​വം. അ​ത്തം പി​റ​ന്ന​തോ​ടെ തു​ട​ങ്ങി​യ ഒാ​ണാ​ഘോ​ഷ​ങ്ങ​ൾ ഇ​നി കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. മ​രം പെ​യ്യും പോ​ലെ പ്ര​വാ​സ​ലോ​ക​ത്ത്​ ആ​ഘോ​ഷ​ങ്ങ​ൾ അ​ന​ന്ത​മാ​യി നീ​ണ്ടു​നി​ൽ​ക്കും.
മാ​മ​ല​ക​ളും മ​ര​ത​ക​പ്പ​ട്ടു​മി​ല്ലെ​ങ്കി​ലും പ്ര​വാ​സി​യു​ടെ ഒാ​ണ​ത്തി​ന്​ തെ​ല്ലും പൊ​ലി​മ കു​റ​വി​ല്ല. ഒ​രു​പ​ക്ഷേ, ഒാ​ണ​ത്തെ അ​റി​ഞ്ഞാ​സ്വ​ദി​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളാ​കാം. 
ഒാ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ കു​വൈ​ത്തി മ​ല​യാ​ളി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​.
 ഉ​ത്രാ​ട​ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഷോ​പ്പി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു. 
ഒാ​ണ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള പ​ച്ച​ക്ക​റി​ക​ളും പാ​യ​സ ചേ​രു​വ​ക​ളു​മെ​ല്ലാം വ​ൻ​തോ​തി​ലാ​ണ്​ വി​റ്റ​ഴി​ഞ്ഞ​ത്​. മ​ല​യാ​ളി​ക​ൾ ന​ട​ത്തു​ന്ന ​െറ​സ്​​റ്റാ​റ​ൻ​റു​ക​ളും മ​റ്റും ഓ​ണ​സ​ദ്യ​യും വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ളും ത​യാ​റാ​ക്കു​ന്നു. ഒാ​ണ​സ​ദ്യ​ക്ക്​ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ത​ന്നെ ഒ​രു​ക്കി​യ റെ​സ്​​റ്റാ​റ​ൻ​റു​ക​ളു​മു​ണ്ട്​. 
ഒാ​ണ​ത്തി​​ന്​ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പൂ​ക്ക​ള​ങ്ങ​ളും മ​ല​യാ​ളി​ക​ളു​ടെ ഫ്ലാ​റ്റു​ക​ളി​ലും മ​റ്റു താ​മ​സ​യി​ട​ങ്ങ​ളി​ലും മ​നോ​ഹ​ര കാ​ഴ്​​ച​യൊ​രു​ക്കു​ന്നു​ണ്ട്​. ഒാ​ണാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി പൂ​ക്ക​ള​മ​ത്സ​ര​ങ്ങ​ളും ആ​വേ​ശ​മാ​കും. 
ബ​ലി​പെ​രു​ന്നാ​ളി​ന്​ തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ഒാ​ണ​മെ​ത്തി​യ​തെ​ന്ന​തി​നാ​ൽ പ​ല സം​ഘ​ട​ന​ക​ളും ഇ​രു ആ​ഘോ​ഷ​ങ്ങ​ളും സം​യു​ക്​​ത​മാ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. 
മ​ല​യാ​ളി​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്​. കു​വൈ​ത്ത്​ ബ്ര​ദേ​ഴ്​​സ്​ ക​മ്മി​റ്റി മം​ഗ​ഫി​ൽ ശ​നി​യാ​ഴ്​​ച ഒാ​ണം-​ഇൗ​ദ്​ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. 
കേ​ര​ള​ത്തി​ലെ പാ​ലി​യേ​റ്റി​വ്​ ക്ലി​നി​ക്കി​നു​ള്ള ല​ക്ഷം രൂ​പ പ​രി​പാ​ടി​യി​ൽ കൈ​മാ​റി. സം​ഗീ​ത​നി​ശ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഒാ​ണ​സ​ദ്യ എ​ന്നി​വ​യു​മു​ണ്ടാ​യി​രു​ന്നു. കു​വൈ​ത്ത്​ ബ്ര​ദേ​ഴ്​​സ്​ ര​ക്ഷാ​ധി​കാ​രി അ​ൻ​വ​ർ സാ​ദ​ത്ത്​, സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്​ മേ​നോ​ൻ, ട്ര​ഷ​റ​ർ അ​ശോ​ക്​ മു​രു​ക​ൻ, ബി​ജു, അ​ഗ​സ്​​റ്റി​ൻ, ജ​യ്​​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന്​ ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​​െൻറ ഇൗ​ദ്​-​ഒാ​ണം ആ​ഘോ​ഷം ന​ട​ക്കും. അ​ബ്ബാ​സി​യ സ്​​മാ​ർ​ട്ട്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലാ​ണ്​ പ​രി​പാ​ടി. മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ്​ മു​തു​കാ​ട്​ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ൻ​സ്​ ഗോ​പി​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​യും ഒാ​ണ​സ​ദ്യ​യു​മു​ണ്ടാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsonammalayalam newsonam in gulf
News Summary - onam celebratioin-kuwait-gulfnews
Next Story