Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭ​ര​ണാ​ധി​കാ​രി​ക​ൾ...

ഭ​ര​ണാ​ധി​കാ​രി​ക​ൾ ഏ​കാ​ധി​പ​തി​ക​ളെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്ക​രു​ത്​ –ഉ​മ്മ​ൻ ചാ​ണ്ടി

text_fields
bookmark_border
ഭ​ര​ണാ​ധി​കാ​രി​ക​ൾ ഏ​കാ​ധി​പ​തി​ക​ളെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്ക​രു​ത്​ –ഉ​മ്മ​ൻ ചാ​ണ്ടി
cancel
camera_alt???? ??????????????? ??????? ???????, ?.????.???.??? ???????????? ???????????? ????????? ?????????? ??????????????????????????

കു​വൈ​ത്ത്​ സി​റ്റി: ഇ​രു​മ്പ്​ മ​റ​​ക്കു​ള്ളി​ലെ ഭ​ര​ണം ജ​നാ​ധി​പ​ത്യ​മ​ല്ലെ​ന്നും അ​നി​ഷ്​​ട​ങ്ങ​ൾ​ കൂ​ടി കേ​ൾ​ക്കാ​ൻ ഭ​രി​ക്കു​ന്ന​വ​ർ​ക്ക്​ സ​ഹി​ഷ്ണു​ത​യു​ണ്ടാ​വ​ണ​മെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കു​വൈ​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ഭിപ്രായപ്പെട്ടു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​ത്​ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന്​ ഭൂ​ഷ​ണ​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​േ​ട്ട​റി​യ​റ്റ്​ വ​ള​പ്പി​ന​ക​ത്തു​പോ​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​ത്​​ കേ​ര​ള ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ സം​ഭ​വം എ​ന്ന​ത്​ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ൾ ഏ​കാ​ധി​പ​തി​ക​ളെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്ക​രു​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത്​ അ​രു​താ​ത്ത പ്ര​വ​ണ​ത​ക​ളു​ണ്ടെ​ങ്കി​ൽ അ​ത്​ ചൂ​ണ്ടി​ക്കാ​ട്ടാം. അ​ല്ലാ​തെ  കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന​ത്​ അ​ഭി​ല​ഷ​ണീ​യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

സോ​ളാ​ർ കേ​സ്​ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ്​ തീ​രു​മാ​നം. മു​പ്പ​തി​ല​ധി​കം ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​യ, പ​ല​വ​ട്ടം മൊ​ഴി​മാ​റ്റി​പ്പ​റ​ഞ്ഞ്​ വി​ശ്വാ​സ്യ​ത ന​ഷ്​​ട​പ്പെ​ടു​ത്തി​യ ഒ​രാ​ളു​ടെ മൊ​ഴി മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ​ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കേ​സി​ൽ അ​ന്തി​മ വി​ജ​യം ഉ​റ​പ്പാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​​െൻറ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ്​ സ്ഥാ​ന​മാ​ന​ങ്ങ​ൾ ​ഏ​റ്റെ​ടു​ക്കാ​ത്ത​ത്. ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​ണ്. കേ​ര​ള​ത്തി​ൽ പ്ര​തി​പ​ക്ഷം ​ശ​ക്​​ത​മാ​യി​ത്ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘പ​ട​യൊ​രു​ക്കം’  ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ​പ്ര​തി​പ​ക്ഷ​പ്ര​വ​ർ​ത്ത​നം എ​ന്നാ​ൽ ത​ല്ലി​പ്പൊ​ളി​ക്ക​ല​ല്ല. അ​ക്ര​മ​സ​മ​ര​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കാ​ത്ത​തു​​കൊ​ണ്ടാ​ണ്​ പ്ര​തി​പ​ക്ഷം ശ​ക്​​ത​മ​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വും ന​ടി​യു​മാ​യ ഖു​ശ്​​ബു, ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്​ പു​തു​ക്കു​ള​ങ്ങ​ര എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmeetting kuwait gulf news
News Summary - meetting kuwait gulf news
Next Story