Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘മ​ഴ​വി​ല്ല​ഴ’​കി​ൻ...

‘മ​ഴ​വി​ല്ല​ഴ’​കി​ൻ ചാ​രു​ത​യി​ൽ...

text_fields
bookmark_border
‘മ​ഴ​വി​ല്ല​ഴ’​കി​ൻ ചാ​രു​ത​യി​ൽ...
cancel
camera_alt??? ??????????? ???????????????? ?????????????? ????????????? ????????

റി​ഗ്ഗ​യി​: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്‌​സ്, അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ ‘മ​ഴ​വി​ല്ല്​’ എ​ന്ന പേ​രി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​നാ​യി റി​ഗ്ഗ​യി അ​ൽ-​ജ​വ്​​ഹ​റ സ്കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന​ത്. മ​ത്സ​ര​ങ്ങ​ള്‍ മ​ഴ​വി​ല്ല് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍മാ​ന്‍ ജോ​സ​ഫ് പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സി.​എ​സ്. സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

എ​ൻ.​സി.​സി പ്ര​തി​നി​ധി ര​ഹീ​ൽ കെ. ​മോ​ഹ​ൻ​ദാ​സ് സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ബി. സു​രേ​ഷ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​ത​വും സാ​ൽ​മി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​രു​ൺ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ത് ക​രു​ണാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​വി. നി​സാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

കു​വൈ​ത്തി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത ഓ​പ​ണ്‍ കാ​ന്‍വാ​സ് മ​ത്സ​ര​വു​മു​ണ്ടാ​യി. ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ മ​ഴ​വി​ല്ല് 2017 ഒ​രു ജ​ന​കീ​യ പ​രി​പാ​ടി​യാ​യി മാ​റി. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ കെ.​ജി ക്ലാ​സു​ക​ൾ, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ) വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ള്‍ നാ​ലു​മ​ണി​യോ​ടെ സ​മാ​പി​ച്ചു. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി. ക​ല കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ത്സ​ര​ഫ​ല​ങ്ങ​ള്‍ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ഫ​ല​ങ്ങ​ള്‍ www.kalakuwait.com എ​ന്ന വെ​ബ്‌​സൈ​റ്റി​ലും മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും അ​റി​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmazhavillu
News Summary - mazhavillu-kuwait-gulf news
Next Story