Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശി​ക​ളെ...

വി​ദേ​ശി​ക​ളെ കു​റ​ക്ക​ൽ: പി​റ​കോ​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി

text_fields
bookmark_border
വി​ദേ​ശി​ക​ളെ കു​റ​ക്ക​ൽ: പി​റ​കോ​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി
cancel
camera_alt???????? ??? ????????

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​റ​കോ​ട്ടി​ല്ലെ​ന്ന്​ കു​വൈ​ത്ത് തൊ​ഴി​ൽ സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി ഹി​ന്ദ് അ​ൽ സ​ബീ​ഹ് വ്യ​ക്ത​മാ​ക്കി. പ​ഞ്ച​വ​ത്സ​ര വി​ക​സ​ന​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ർ​ല​മ​െൻറി​ൽ ഖ​ലീ​ൽ അ​ൽ സാ​ലി​ഹ് എം.​പി​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യാ​ണ് ആ​സൂ​ത്ര​ണ​ത്തി​​െൻറ കൂ​ടി ചു​മ​ത​ല​യു​ള്ള മ​ന്ത്രി ഹി​ന്ദ് അ​ൽ സ​ബീ​ഹ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. വി​ദേ​ശി​ക​ളു​െ​ട എ​ണ്ണം കു​റ​ച്ച്​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം ന​ട​പ്പാ​ക്കു​ക എ​ന്ന​ത് സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​ടെ​യും വി​സ​ക്ക​ച്ച​വ​ട​ക്കാ​രു​ടെ​യും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല. ഈ ​വ​ർ​ഷം മാ​ത്രം വി​സ​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 302 കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 150 കേ​സു​ക​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ലാ​ണ്. 337 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

വി​ദേ​ശി​ക​ളു​ടെ വി​സ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ തൊ​ഴി​ൽ​മേ​ഖ​ല​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​വി​ദ​ഗ്ധ​ ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കി തൊ​ഴി​ൽ​പ​രി​ച​യ​വും യോ​ഗ്യ​ത​യു​മു​ള്ള​വ​െ​ര മാ​ത്രം നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ തൊ​ഴി​ൽ​മേ​ഖ​ല ക​രു​ത്താ​ർ​ജി​ക്കും. വ​ർ​ക്ക് പെ​ർ​മി​റ്റ്, ഇ​ഖാ​മ എ​ന്നി​വ​യു​ടെ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ക, ആ​ശ്രി​ത വി​സ ല​ഭി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ ശ​മ്പ​ള​പ​രി​ധി 250ൽ​നി​ന്ന്​ 450 ദി​നാ​റാ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളും ജ​ന​സം​ഖ്യാ​ക്ര​മീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള​വ​യാ​ണ്. 2020ൽ ​അ​വ​സാ​നി​ക്കു​ന്ന ന​ട​പ്പ് പ​ഞ്ച​വ​ത്സ​ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്ക​ലാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newslocalization
News Summary - localization-kuwait-gulf news
Next Story