Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൃ​ത്ത, ​ഗാ​ന...

നൃ​ത്ത, ​ഗാ​ന വി​സ്മ​യ​മൊ​രു​ക്കി  മ​യൂ​ഖം സ​മാ​പി​ച്ചു

text_fields
bookmark_border
നൃ​ത്ത, ​ഗാ​ന വി​സ്മ​യ​മൊ​രു​ക്കി  മ​യൂ​ഖം സ​മാ​പി​ച്ചു
cancel
camera_alt??? ??????????? ????????????? ????? ??????????????? ?????? ??????????? ???????????? ??. ????????????????????? ?????????????????

കു​വൈ​ത്ത്​ സി​റ്റി: നൃ​ത്ത-​നൃ​ത്യ -ഗാ​ന​വി​സ്മ​യ​മൊ​രു​ക്കി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ സാം​സ്കാ​രി​ക മെ​ഗാ പ​രി​പാ​ടി ‘മ​യൂ​ഖം 2017’ സ​മാ​പി​ച്ചു. ഹ​വ​ല്ലി ഖാ​ദി​സി​യ സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന മെ​ഗാ പ​രി​പാ​ടി കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ക്തി​യെ ക​ലാ​പ​ത്തി​​െൻറ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ണ​ത സാം​സ്കാ​രി​ക മു​ന്നേ​റ്റ​ത്തി​ന് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത്​ മാ​തൃ​ഭാ​ഷാ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഈ ​വ​ർ​ഷ​ത്തെ ഉ​ദ്ഘാ​ട​നം ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ നി​ർ​വ​ഹി​ച്ചു. മാ​തൃ​ഭാ​ഷ പ​ഠ​നം വ്യാ​ക​ര​ണ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കാ​തെ, അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ നേ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മാ​തൃ​ഭാ​ഷാ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജീ​വ് എം. ​ജോ​ർ​ജ്​ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി (ലേ​ബ​ർ) യു.​എ​സ്. സി​ബി സം​സാ​രി​ച്ചു. ക​ല പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത്​ ഏ​ർ​പ്പെ​ടു​ത്തി​യ ആ​ർ. ര​മേ​ശ് സ്മാ​ര​ക പ്ര​വാ​സി പു​ര​സ്കാ​രം സൗ​ദി​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഇ.​എം. ക​ബീ​റി​ന് സ്​​പീ​ക്ക​ർ സ​മ്മാ​നി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്​​ട​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ല​യു​ടെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​ൻ അ​ജി​ത്കു​മാ​റി​ന് ഉ​പ​ഹാ​രം ന​ൽ​കി.

നാ​യ​നാ​ർ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് ക​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ത് ക​രു​ണാ​ക​ര​ൻ അ​വ​ത​രി​പ്പി​ച്ചു. ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഫി​ലിം സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​രാ​മ​ൻ നി​ർ​വ​ഹി​ച്ചു. ക​ല കു​വൈ​ത്ത്​ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ഥ-, ക​വി​ത ര​ച​നാ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​നം അ​തി​ഥി​ക​ൾ നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​യ ബി.​ഇ.​സി ക​ൺ​ട്രി മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സ്, കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​കെ. നൗ​ഷാ​ദ്, വ​നി​താ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ശാ​ന്ത ആ​ർ. നാ​യ​ർ, ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ന്നാ സ​ജി, പ്ര​ഫ​ഷ​ന​ൽ ഫോ​റം കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മേ​യ് അ​ഞ്ചി​ന് ന​ട​ന്ന ബാ​ല​ക​ലാ​മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വേ​ദി​യി​ൽ ന​ട​ന്നു. ക​ലാ​പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രോ​ഹി​ത് എ​സ്. നാ​യ​ർ, ക​ലാ​തി​ല​കം ന​ന്ദ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്കു​ള്ള സ്വ​ർ​ണ മെ​ഡ​ലു​ക​ൾ മാ​നേ​ജ​ർ മാ​ത്യു വ​ർ​ഗീ​സും ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​നു​ള്ള ഓ​വ​റോ​ൾ കി​രീ​ടം മു​ഖ്യാ​തി​ഥി​യും സ​മ്മാ​നി​ച്ചു. രാ​വി​ലെ 11ന്​ ​ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി​യാ​ണ് മെ​ഗാ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. 

ക​ല കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വൈ​കീ​ട്ട് പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ സു​ധീ​പ് കു​മാ​റും രാ​ജ​ല​ക്ഷ്മി​യും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​സ​ന്ധ്യ​യു​ണ്ടാ​യി. വി​പ്ല​വ-​നാ​ട​ക ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait event
Next Story