Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമൂ​ന്ന് ദി​വ​സം...

മൂ​ന്ന് ദി​വ​സം പൊ​ടി​ക്കാ​റ്റി​ന്  സാ​ധ്യ​ത -ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖ്

text_fields
bookmark_border
മൂ​ന്ന് ദി​വ​സം പൊ​ടി​ക്കാ​റ്റി​ന്  സാ​ധ്യ​ത -ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖ്
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ ചൊ​വ്വാ​ഴ്​​ച മു​ത​ൽ മൂ​ന്ന് ദി​വ​സം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​മു​ഖ ഗോ​ള നി​രീ​ക്ഷ​ക​ൻ ആ​ദി​ൽ അ​ൽ മ​ർ​സൂ​ഖ് പ​റ​ഞ്ഞു. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​​െൻറ വ​ട​ക്ക​ൻ ഭാ​ഗ​ത്തും ഇ​റാ​​െൻറ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ച ശ​ക്​​ത​മാ​യ ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചു​വീ​ശാ​ൻ ഇ​ട​യാ​ക്കു​ക. ഇ​റാ​നി​ൽ​നി​ന്നു​ൽ​ഭ​വി​ക്കു​ന്ന ന്യൂ​ന​മ​ർ​ദം ഹോ​ർ​മു​സ്​ ക​ട​ലി​ടു​ക്ക് വ​ഴി അ​റേ​ബ്യ​ൻ ഗ​ൾ​ഫി​​െൻറ തെ​ക്കേ അ​റ്റം​വ​രെ​യും വ​ട​ക്ക​ൻ കാ​സ്​​പി​യ​ൻ ക​ട​ൽ​വ​രെ​യും ചെ​ന്നെ​ത്തി​യേ​ക്കും. ഈ ​ര​ണ്ട് ന്യൂ​ന​മ​ർ​ദ​ങ്ങ​ളു​ടെ തു​ട​ർ​ഫ​ല​ന​മാ​യി മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​റി​ലും കൂ​ടു​ത​ൽ ശ​ക്തി​യേ​റി​യ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ​ടി​ച്ചു​വീ​ശു​മെ​ന്നാ​ണ് പ്ര​വ​ച​നം. കു​വൈ​ത്തി​ൽ ഉ​ച്ച​നേ​ര​ത്താ​യി​രി​ക്കും കാ​റ്റി​​െൻറ പ്ര​ഹ​രം കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പൊ​ടി​പ​ട​ലം മ​ധ്യ ഇ​റാ​ഖ് മു​ത​ൽ അ​ബൂ​ദ​ബി വ​രെ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​സ​മു​ണ്ടാ​ക്കും. ച​ക്ര​വാ​ള കാ​ഴ്ച 200 മീ​റ്റ​റി​ലും കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ തു​റ​മു​ഖ​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രും. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന പ​ല വി​മാ​ന​ങ്ങ​ളും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടേ​ണ്ട സാ​ഹ​ച്യം ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും ആ​ദി​ൽ മ​ർ​സൂ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait climates
Next Story