Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ക്ത​സാ​ക്ഷി​ക​ളു​ടെ...

ര​ക്ത​സാ​ക്ഷി​ക​ളു​ടെ പി​താ​ക്ക​ൾ  അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ര​ക്ത​സാ​ക്ഷി​ക​ളു​ടെ പി​താ​ക്ക​ൾ  അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt?????????????????????? ???????????????????? ???. ???????? ??????????? ?????????????????? ?????? ?????????? ????????? ?????????????????????? ??????????? ?????????? ??????????????????????
കു​വൈ​ത്ത്​ സി​റ്റി: ബു​ർ​കി​നാ​ഫാ​സോ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ക്ത​സാ​ക്ഷി​ക​ളാ​യ ഡോ. ​വ​ലീ​ദ് മു​ഹ​മ്മ​ദ് അ​ൽ​അ​ലി​യു​ടെ പി​താ​വ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ​അ​ലി​യും ഫ​ഹ​ദ് അ​ബ്​​ദു​ൽ മു​ഹ്സി​ൻ അ​ൽ​ഹു​സൈ​നി​യു​ടെ പി​താ​വ് അ​ബ്​​ദു​ൽ മു​ഹ്സി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഹു​സൈ​നി​യും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ​അ​ഹ്​​മ​ദ് അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ സ​ന്ദ​ർ​ശി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ​അ​ഹ്​​മ​ദ്​ അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ സീ​ഫ് പാ​ല​സി​ലാ​ണ് ഇ​വ​ർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തി​നു​വേ​ണ്ടി മ​ക്ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ക്കാ​ല​വും ന​ന്ദി​യോ​ടെ സ്​​മ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ അ​മീ​ർ ഇ​രു​വ​ർ​ക്കും പ​ര​ലോ​ക മോ​ക്ഷം ല​ഭി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ട ദുഃ​ഖ​ത്തി​ൽ ത​ങ്ങ​ളോ​ടൊ​പ്പം പ​ങ്കു​ചേ​ർ​ന്ന അ​മീ​റി​നും രാ​ജ്യ​ത്തി​നും ര​ണ്ടു​പേ​രു​ടെ​യും പി​താ​ക്ക​ൾ ന​ന്ദി പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulf newsmalayalam news
News Summary - kuwait amir-kuwait-gulf news
Next Story