Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ല കു​വൈ​ത്ത്​ ‘എ​െൻറ...

ക​ല കു​വൈ​ത്ത്​ ‘എ​െൻറ കൃ​ഷി’  പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ക​ല കു​വൈ​ത്ത്​ ‘എ​െൻറ കൃ​ഷി’  പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel

അ​ബൂ​ഹ​ലീ​ഫ: കേ​ര​ള ആ​ർ​ട്ട്‌ ല​വേ​ഴ്സ്‌ അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ അ​ബു​ഹ​ലീ​ഫ ‘എ’ ​യൂ​നി​റ്റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ‘എ​​​െൻറ കൃ​ഷി’ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ബു​ഹ​ലീ​ഫ ക​ലാ സ​​െൻറ​റി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങ്‌ ന​ട​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​കെ. ശ്രീ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ൾ​ക്ക്‌ കൃ​ഷി എ​ന്ന​ത്‌ ന​ഷ്​​ട​പ്പെ​ട്ട നാ​ടി​​​െൻറ ഓ​ർ​മ​ക​ളു​ടെ വീ​ണ്ടെ​ടു​പ്പാ​ണെ​ന്ന്​ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ‘എ​​​െൻറ കൃ​ഷി’ വി​ജ​യി​ക​ളെ പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ്‌ ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത്കു​മാ​ർ, ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സു​ഗ​ത​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി എ​ന്നി​വ​ർ പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്കാ​രം ആ​ർ. സോ​മ​രാ​ജ​നും ക​ർ​ഷ​ക​മി​ത്ര പു​ര​സ്കാ​രം ദി​വ്യ സു​രേ​ഷ്‌, ക​ർ​ഷ​ക ബ​ന്ധു പു​ര​സ്കാ​രം കെ.​പി. ഷൈ​നും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം വി.​കെ. ശ്രീ​രാ​മ​ൻ നി​ർ​വ​ഹി​ച്ചു.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മു​ഖ്യാ​തി​ഥി കൈ​മാ​റി. അ​ബു​ഹ​ലീ​ഫ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ പി.​ബി. സു​രേ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി എം.​പി. മു​സ്ഫ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ‘എ​​​െൻറ കൃ​ഷി 2017’ റി​പ്പോ​ർ​ട്ട്‌ അ​ബൂ​ഹ​ലീ​ഫ എ ​യൂ​നി​റ്റ്‌ ജോ. ​ക​ൺ​വീ​ന​ർ ശോ​ഭ സു​രേ​ഷ്‌ അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ്‌ അം​ഗം അ​മ്പി​ളി പ്ര​മോ​ദ്‌ ന​ന്ദി പ​റ​ഞ്ഞു. ക​ല കു​വൈ​ത്ത്​ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി പ്ര​സീ​ത്‌ ക​രു​ണാ​ക​ര​ൻ, മീ​ഡി​യ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്‌, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ്യോ​തി​ഷ്‌ ചെ​റി​യാ​ൻ, ആ​സ​ഫ്‌, രം​ഗ​ൻ, ശു​ഭ ഷൈ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.​പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം വ​ർ​ധി​പ്പി​ക്കു​ക, കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ കാ​ർ​ഷി​ക അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് മാ​ർ​ച്ച്‌ മു​ത​ൽ മേ​യ്‌ വ​രെ എ​​​െൻറ കൃ​ഷി-2017 സം​ഘ​ടി​പ്പി​ച്ച​ത്‌‌. മ​ത്സ​ര​ത്തി​ൽ 50ഓ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​ബു​ഹ​ലീ​ഫ എ ​യൂ​നി​റ്റ്‌ ക​ൺ​വീ​ന​ർ മാ​ത്യു ഉ​മ്മ​ൻ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kala kuwait
Next Story