Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ​ഷി​സ​ത്തി​നെ​തി​രെ...

ഫാ​ഷി​സ​ത്തി​നെ​തി​രെ പെ​ൺ​കൂ​ട്ടാ​യ്മ: ​െഎവ കു​വൈ​ത്ത്‌ വ​നി​താ​സ​മ്മേ​ള​നം 24ന്​

text_fields
bookmark_border
ഫാ​ഷി​സ​ത്തി​നെ​തി​രെ പെ​ൺ​കൂ​ട്ടാ​യ്മ: ​െഎവ കു​വൈ​ത്ത്‌ വ​നി​താ​സ​മ്മേ​ള​നം 24ന്​
cancel
camera_alt??????????????? ????????? ??????????????? ?????????????? ??????????????????????????
​കു​വൈ​ത്ത് സി​റ്റി: ‘ഫാ​ഷി​സ​ത്തി​നെ​തി​രെ പെ​ൺ​കൂ​ട്ടാ​യ്മ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​സ്​​ലാ​മി​ക്​ വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ കു​വൈ​ത്ത്) വ​നി​താ​സ​മ്മേ​ള​നം ന​ട​ത്തു​ന്നു. ന​വം​ബ​ർ 24 വൈ​കീ​ട്ട്​ 5.30ന്​ ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​യു​മാ​യ കേ​ര​ള​വ​ർ​മ​കോ​ള​ജ് പ്ര​ഫ​സ​ർ ദീ​പ നി​ഷാ​ന്ത്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന ശൂ​റാ അം​ഗം പി.​വി. റ​ഹ്​​മാ​ബി, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​താ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പി. ​റു​ക്‌​സാ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​ഷ്​​ട്രീ​യ​മാ​ഫി​യ​ക്കും ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും എ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ്ശ​ബ്​​ദ​രാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​തെ​ന്നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ ത​ട​ഞ്ഞ്​ രാ​ജ്യ​ത്തെ കാ​വി​പു​ത​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രാ​യ പ്ര​തി​രോ​ധം എ​ന്ന നി​ല​യി​ലാ​ണ് ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ ‘ഫാ​ഷി​സ​ത്തി​നെ​തി​രെ സ​ർ​ഗ​പ്ര​തി​രോ​ധം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കു​ട്ടി​ക​ൾ സം​ഗീ​ത​ശി​ൽ​പം അ​വ​ത​രി​പ്പി​ക്കും. സാ​മൂ​ഹി​ക,  സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക്​ കു​വൈ​ത്തി​ലെ എ​ല്ലാ വ​നി​താ​സം​ഘ​ട​ന​പ്ര​തി​നി​ധി​ക​ളെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പു​രു​ഷ​ന്മാ​ർ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97361345 , 66997848 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. പ്ര​സി​ഡ​ൻ​റ്​ മെ​ഹ​ബൂ​ബ അ​നീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്​​മ ശ​രീ​ഫ്, ​ട്ര​ഷ​റ​ർ നി​ഷ അ​ഷ​റ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റം​ല അ​ബ്​​ദു​റ​ഹ്​​മാ​ൻ, മീ​ഡി​യ ക​ൺ​വീ​ന​ർ സ​ജ്​​ന സു​ബൈ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsiva womens programme kuwaith gulf news
News Summary - iva womens programme kuwaith gulf news
Next Story