Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹൃ​ദ​യ​ങ്ങ​ളി​ലാ​കെ...

ഹൃ​ദ​യ​ങ്ങ​ളി​ലാ​കെ ഇ​ന്ത്യ​യെ​ന്ന വി​കാ​രം

text_fields
bookmark_border
ഹൃ​ദ​യ​ങ്ങ​ളി​ലാ​കെ ഇ​ന്ത്യ​യെ​ന്ന വി​കാ​രം
cancel
camera_alt????????? ??????????? ??????? ?????? ??????? ?????? ???????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും മാ​തൃ​രാ​ജ്യ​ത്തി​​െൻറ 70ാമ​ത് സ്വാ​ത​ന്ത്ര്യ ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാ​ത​ങ്ങ​ൾ അ​ക​ലെ മ​റ്റൊ​രു രാ​ജ്യ​ത്ത് അ​ന്നം തേ​ടി​യ എ​ത്തി​യ അ​വ​രു​ടെ മ​ന​സ്സ് ഇ​ന്ത്യ​യി​ലാ​യി​രു​ന്നു. കൊ​ടും​ചൂ​ടി​ൽ വി​യ​ർ​ത്തു​കു​ളി​ച്ചെ​ങ്കി​ലും അ​വ​രു​ടെ മ​നോ​മു​കു​ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തി​െൻറ കു​ളി​രാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​െൻറ സ്​​മ​ര​ണ പു​തു​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രാ​ണ് തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ഇ​ന്ത്യ​ൻ എം​ബ​സി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ  ക​ന​ത്ത ചൂ​ടി​നെ വ​ക​വെ​ക്കാ​തെ വ​ൻ  ജ​നാ​വ​ലി​യാ​ണ്  പ​ങ്കെ​ടു​ത്ത​ത്. രാ​ഷ്​​ട്ര​പി​താ​വി​​െൻറ പ്ര​തി​മ​യി​ൽ പു​ഷ്‌​പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന്,  സ്ഥാ​ന​പ​തി സു​നി​ൽ ജെ​യി​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തി​ന് ശേ​ഷം അം​ബാ​സ​ഡ​ർ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ അ​യ​ച്ച സ​ന്ദേ​ശം വാ​യി​ച്ചു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന ഇ​ന്ത്യ​ൻ പ​താ​ക കു​വൈ​ത്ത് എം​ബ​സി​യി​ലേ​താ​ണെ​ന്നു​പ​റ​ഞ്ഞാ​ണ് അം​ബാ​സ​ഡ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ– കു​വൈ​ത്ത് ബ​ന്ധം ച​രി​ത്ര​പ​ര​വും പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തി​ല​ധി​ഷ്ഠി​ത​വു​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കു​വൈ​ത്തി​െൻറ വി​ക​സ​ന​ത്തി​ലും  ഇ​ന്ത്യ– കു​വൈ​ത്ത് ബ​ന്ധം ഈ​ഷ്മ​ള​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ലും ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്കി​നെ അം​ബാ​സ​ഡ​ർ പ്ര​ശം​സി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ആ​ശ​ങ്ക​ക​ള​ക​റ്റാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഖ​റാ​ഫി നാ​ഷ​ന​ൽ ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ​പ്ര​ശ​നം രൂ​ക്ഷ​മാ​യ നാ​ലു ക​മ്പ​നി​ക​ളി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ​ന​ത്തി​ൽ സ​ർ​ക്കാ​റി​​െൻറ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ടു​ത്ത മാ​സം പ​തി​നെ​ട്ടി​ന് കേ​​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ അ​ക്ബ​ർ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അം​ബാ​സ​ഡ​ർ അ​റി​യി​ച്ചു.  യൂ​ത്ത് എ​ക്സ്ചേ​ഞ്ച് പ​ദ്ധ​തി അ​നു​സ​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കും 15 അം​ഗ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ഡി​സം​ബ​റി​ലും അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ലു​മാ​കും സ​ന്ദ​ർ​ശ​നം. ബു​ർ​ഹാ​നി ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ബാ​ൻ​ഡ് മേ​ളം, പ്ര​വാ​സി കൂ​ടാ​യ്മ​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​നം എ​ന്നി​വ ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ൾ​ക്കു മാ​റ്റു​കൂ​ട്ടി. മ​ത​പ​ര​വും ഭാ​ഷാ​പ​ര​വും സാം​സ​്കാ​രി​ക​വു​മാ​യ വൈ​വി​ധ്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, വീ​ട്ടു​ജോ​ലി​ക്കാ​ർ, ഇ​ന്ത്യ​ൻ എം​ബ​സി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ പ്ര​തി​നി​ധി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 

ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ.
കു​വൈ​ത്ത്​ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി  അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (അ​ജ​പാ​ക്‌)  സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് ന​ടു​വി​ലേ​മു​റി കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബാ​ബു പ​ന​മ്പ​ള്ളി, സ​ണ്ണി പ​ത്തി​ച്ചി​റ, മാ​ത്യു ചെ​ന്നി​ത്ത​ല, തോ​മ​സ് പ​ള്ളി​ക്ക​ൽ, ബി​നോ​യ് ച​ന്ദ്ര​ൻ, ഫി​ലി​പ്പ് സി.​വി. തോ​മ​സ്, അ​ജി കു​ട്ട​പ്പ​ൻ, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി, സ​ജ​ൻ പ​ള്ളി​പ്പാ​ട്, സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം, സാ​ബു എം.  ​പീ​റ്റ​ർ, സു​ഭാ​ഷ് ചെ​റി​യ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​ല​ർ​വാ​ടി ബാ​ല​സം​ഘം
ഫ​ർ​വാ​നി​യ: ഐ​വ ഫ​ർ​വാ​നി​യ ഏ​രി​യ മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. ന​ബീ​ല നൗ​ഷാ​ദ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍കി. ബാ​ല​സം​ഘം അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ന​വാ​ൽ അ​ഷ്റ​ഫ് ക്വി​സ് ന​ട​ത്തി. ഈ​മാ​ൻ ഫി​റോ​സ് സ്വാ​ഗ​ത​വും സു​ൽ​ഫ മ​റി​യം ന​ന്ദി​യും പ​റ​ഞ്ഞു. മു​ബീ​ന ഫി​റോ​സ്, വാ​ഹി​ദ ഫൈ​സ​ൽ, സു​മ​യ്യ ശാ​ഫി, ന​സീ​ഹ, സ​ഹ​ല തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. 

പാ​യ​സം ന​ൽ​കി യാ​ത്ര കു​വൈ​ത്ത്​
കു​വൈ​ത്ത്​: മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വേ​ഴ്സ് സം​ഘ​ട​ന​യാ​യ യാ​ത്ര കു​വൈ​ത്ത്​ വി​വി​ധ യൂ​നി​റ്റു​ക​ളി​ലാ​യി സ്വ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തി. അ​ബ്ബാ​സി​യ യൂ​നി​റ്റി​ൽ രാ​വി​ലെ 8.30ന് ​ബാം​ബൂ​സ് റ​സ്​​റ്റാ​റ​ൻ​റി​ന് മു​ന്നി​ൽ യൂ​നി​റ്റ് ഭ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 200ൽ​പ​രം പേ​ർ​ക്ക് പാ​യ​സം ന​ൽ​കി. വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​ക്ക് മെ​ഹ്​​ബൂ​ല യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും, അം​ഗ​ങ്ങ​ളും മെ​ഹ്​​ബൂ​ല​യി​ലും, 6.30ന് ​സാ​ൽ​മി​യ യൂ​നി​റ്റ് ഹോ​ളി​ബേ​ക്ക് റ​സ്​​​റ്റാ​റ​ൻ​റി​നു​മു​ന്നി​ലും പാ​യ​സ​വി​ത​ര​ണം ന​ട​ത്തി. 

ഒ.​​െഎ.​സി.​സി 
കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് കു​വൈ​ത്ത്​ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഹ​മീ​ദ് കേ​ളോ​ത്ത്, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, അ​നി​ൽ ക​ല്ലാ​ർ, ഷം​സു താ​മ​ര​ക്കു​ളം, പ്ര​മീ​ൾ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മ​നു​ഷ്യ​മ​തി​ലു​യ​ർ​ത്തി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത്​
ഖൈ​ത്താ​ൻ: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ ഫ​ർ​വാ​നി​യ മേ​ഖ​ല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​​െൻറ മാ​തൃ​ക​യി​ൽ മ​നു​ഷ്യ​മ​തി​ൽ സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ലു​ൽ റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം വി​ഡി​യോ വ​ഴി സം​വ​ദി​ച്ചു. ഹ​സ​നു​ൽ ബ​ന്ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗം​ഗാ​ധ​ർ ഷി​ർ​സ​ത്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ അ​ഫ്സ​റ​ലി, ഹു​സൈ​ൻ, സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ലാ​യി​ക്ക് അ​ഹ​മ​ദ് മ​ൾ​ട്ടി​മീ​ഡി​യ ക്വി​സ്​ അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി ന​ഷാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​യ​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​സ്​​ലാ​ഹി സ​െൻറ​ർ
കു​വൈ​ത്ത് സി​റ്റി: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ‘സ്വ​ത​ന്ത്ര ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും’ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സ​െൻറ​ര്‍ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ഇം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ (കെ.​ജെ.​യു) അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി ഡോ. ​ജ​മാ​ലു​ദ്ദീ​ന്‍ ഫാ​റൂ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സ​ജി നാ​രാ​യ​ണ​ന്‍, ഹം​സ പ​യ്യ​ന്നൂ​ര്‍ (കെ.​കെ.​എം.​എ), കൃ​ഷ്ണ​ന്‍ കു​ട​ലു​ണ്ടി (ഒ.​ഐ.​സി.​സി), മു​കേ​ഷ് (ക​ല ആ​ര്‍ട്സ്), സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​വ്വൂ​ര്‍ (കെ.​ഐ.​ജി), ഷ​രീ​ഫ് താ​മ​ര​ശ്ശേ​രി (​െഎ.​എം.​സി.​സി‍), ഷ​റ​ഫു​ദ്ദീ​ന്‍ ക​ണ്ണേ​ത്ത് (കെ.​എം.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് മേ​പ്പ​യ്യൂ​ര്‍ സ്വാ​ത​ന്ത്ര്യ​ദി​ന ക​വി​ത​യും സ്വാ​ലി​ഹ് അ​ലി ആ​ലു​വ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു. അ​ബ്​​ദു​ല്‍ ഹ​മീ​ദ് കൊ​ടു​വ​ള്ളി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വി.​എ. മൊ​യ്തു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നാ​ഫ് മാ​ത്തോ​ട്ടം സ്വാ​ഗ​ത​വും യൂ​നു​സ് സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു. 

പാ​യ​സ​വി​ത​ര​ണ​വു​മാ​യി കേ​ര​ള ബ്ര​ദേ​ഴ്​​സും
കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ബ്ര​ദേ​ഴ്‌​സ് ടാ​ക്സി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ബു ഹ​ലീ​ഫ​യി​ൽ രാ​വി​ലെ 10 മു​ത​ൽ പാ​യ​സ വി​ത​ര​ണം ന​ട​ത്തി​. കേ​ര​ള ബ്ര​ദേ​ഴ്‌​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​ഫ​ർ നാ​ല​ക​ത്ത്, സെ​ക്ര​ട്ട​റി ഫൈ​സ​ൽ വ​ളാ​ഞ്ചേ​രി​ക്ക് പാ​യ​സം കൊ​ടു​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 150ൽ​പ​രം ആ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindipendence day-kuwait -gulf news
News Summary - indipendence day-kuwait -gulf news
Next Story