Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ആ​ർ​ട്ട്​...

ഇ​ന്ത്യ​ൻ ആ​ർ​ട്ട്​ ക​മ്പ​നി മൂ​വി ക്ല​ബ് രൂ​പ​വ​ത്​​ക​രി​ക്കു​ന്നു  

text_fields
bookmark_border
ഇ​ന്ത്യ​ൻ ആ​ർ​ട്ട്​ ക​മ്പ​നി മൂ​വി ക്ല​ബ് രൂ​പ​വ​ത്​​ക​രി​ക്കു​ന്നു  
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ​ലോ​ക​ത്തെ സി​നി​മ ആ​സ്വാ​ദ​ക​ർ​ക്കാ​യി മൂ​വീ ക്ല​ബ് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ കു​വൈ​ത്ത്​ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ ആ​ർ​ട്ട്​ ക​മ്പ​നി (അ​യാ​ർ​ട്ട്​​കോ) സി.​ഇ.​ഒ എം.​വി. ജോ​ൺ പ​റ​ഞ്ഞു. കു​വൈ​ത്ത്​ നാ​ഷ​ന​ൽ സി​നി​മാ​സി​​​െൻറ​യും തി​രു​വ​ന​ന്ത​പു​രം ചി​ത്രാ​ഞ്​​ജ​ലി​യു​ടെ​യും ആ​ർ​ക്കൈ​വ്​​സി​ലു​ള്ള ക്ലാ​സി​ക്​ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​മു​ഖ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും .

അ​മ​ച്വ​ർ  സി​നി​മ​ക​ൾ​ക്കാ​യി  അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. അ​യാ​ർ​ട്ട്​​കോ നി​ർ​മി​ച്ച ‘റീ​പ്ലേ’  ഹ്ര​സ്വ​ചി​ത്ര​ത്തി​ൻ​റെ  അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും ച​ർ​ച്ച​യും ന​ട​ത്തി. കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘നോ​ട്ടം’ ഹ്ര​സ ച​ല​ച്ചി​ത്ര മേ​ള​യി​ൽ മു​നീ​ർ അ​ഹ്​​മ​ദി​ന്​ മി​ക​ച്ച സം​വി​ധാ​യ​ക​നും ഷാ​ജ​ഹാ​ൻ കൊ​യി​ലാ​ണ്ടി​ക്ക്​ മി​ക​ച്ച എ​ഡി​റ്റ​ർ​ക്കു​മു​ള്ള പു​ര​സ്​​കാ​രം ‘റീ​പ്ലേ’ ക്കു ​ല​ഭി​ച്ചി​രു​ന്നു.

റി​യാ​സ്​ അ​യ​നം, അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ ത​യ്യി​ൽ, സ​ത്താ​ർ കു​ന്നി​ൽ, സ​ണ്ണി മ​ണ​ർ​കാ​ട്, സി.​കെ. ന​ജീ​ബ്, മു​സ്​​ത​ഫ, ഷാ​ജ​ഹാ​ൻ കൊ​യി​ലാ​ണ്ടി, പ്ര​ധാ​ന ന​ട​ൻ നൗ​ഷാ​ദ്, അ​നി​ൽ ആ​നാ​ട്, അ​നി​ൽ പി. ​അ​ല​ക്​​സ്, റെ​ജി ഭാ​സ്​​ക​ർ, ഹം​സ പ​യ്യ​ന്നൂ​ർ, ബ​ഷീ​ർ ക​ട​വ​ത്തൂ​ർ സം​സാ​രി​ച്ചു. മു​നീ​ർ അ​ഹ്​​മ​ദ്​ സ്വാ​ഗ​ത​വും ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsindian art company movie club
News Summary - indian art company movie club-kuwait-gulf news
Next Story