Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ  മാ​തൃ​ഭാ​ഷാ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​ൻ  മാ​തൃ​ഭാ​ഷാ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
cancel

അ​ബ്ബാ​സി​യ: കു​വൈ​ത്തി​ലെ പ​ത്ത​നം​തി​ട്ട നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട ജി​ല്ല അ​സോ​സി​യേ​ഷ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘അ​മ്മ മ​ല​യാ​ളം’ എ​ന്ന പേ​രി​ൽ അ​വ​ധി​ക്കാ​ല മാ​തൃ​ഭാ​ഷാ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​ന​വും പാ​ഠ്യ​ക്ര​മ​ത്തി​​​െൻറ പ്ര​കാ​ശ​ന​വും അ​ബ്ബാ​സി​യ ഓ​ർ​മ പാ​ല​സ് ബി​ൽ​ഡി​ങ്ങി​ൽ ന​ട​ന്നു.

ക്ലാ​സു​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പാ​ഠ്യ​ക്ര​മം മാ​തൃ​ഭാ​ഷാ ക്ലാ​സ് അ​ധ്യാ​പ​ക​ൻ ബൈ​ജു പാ​പ്പ​ച്ച​ന് ന​ൽ​കി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളി പ​ണി​ക്ക​ർ പ്ര​കാ​ശ​നം ചെ​യ്​​തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​ര്യാ​ക്കോ​സ് ക​ട​മ്മ​നി​ട്ട, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി പ​ത്ത​നം​തി​ട്ട, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബു പീ​റ്റ​ർ സാം, ​എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ചാ​ൾ​സ് പി. ​ജോ​ർ​ജ്, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന മാ​തൃ​ഭാ​ഷാ ക്ലാ​സു​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പാ​ഠ്യ​ക്ര​മം ത​ന്നെ കു​വൈ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​തൃ​ഭാ​ഷാ ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ളും താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.  98859650, 99269291, 90088207.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events
Next Story