Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കെ.​എം.​സി.​സി  ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം 

text_fields
bookmark_border
കു​വൈ​ത്ത് കെ.​എം.​സി.​സി  ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം 
cancel

കു​വൈ​ത്ത് സി​റ്റി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ദീ​ർ​ഘ​കാ​ലം ഇ​ന്ത്യ​ൻ പാ​ർ​ല​മ​​െൻറം​ഗ​വു​മാ​യി​രു​ന്ന മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ ഇ. ​അ​ഹ​മ്മ​ദി​​​െൻറ വി​യോ​ഗ​ത്തി​​​െൻറ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ണ്ടൂ​ർ മ​ർ​ക​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്​​ദു​ൽ ഗ​ഫൂ​ർ കാ​സി​മി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബൂ​ട്ടി മാ​സ്​​റ്റ​ർ ശി​വ​പു​രം അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ണ്ണൂ​ർ താ​നെ​യി​ൽ നി​ന്ന്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ വ​രെ എ​ത്തി​യ ലോ​ക​നേ​താ​വാ​യി​രു​ന്നു അ​ഹ​മ്മ​ദ് എ​ന്നും ഇ​ന്ത്യ​ൻ പാ​ർ​ല​മ​​െൻറി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി​യും വ​ർ​ഗീ​യ ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യും പ​ട​പൊ​രു​തി​യ അ​ദ്ദേ​ഹ​ത്തി​​​െൻറ മ​ര​ണം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് തീ​രാ ന​ഷ്​​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. ദീ​പി​ക ദി​ന​പ​ത്രം ഡ​ൽ​ഹി അ​സോ​സി​യേ​റ്റ് ബ്യു​റോ ചീ​ഫ് ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ഇ. ​അ​ഹ​മ്മ​ദു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. 
ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ബ​ഷീ​ർ ബാ​ത്ത, മു​ഹ​മ്മ​ദ​ലി ഫൈ​സി (ഇ​സ്​​ലാ​മി​ക് കൗ​ൺ​സി​ൽ), സാ​മു​വ​ൽ ചാ​ക്കോ (ഒ.​ഐ.​സി.​സി) എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്ത് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ്, അ​സീ​സ് വ​ലി​യ​ക​ത്ത്, ഇ​സ്മ​യി​ൽ ബേ​വി​ഞ്ച, ഫാ​സി​ൽ കൊ​ല്ലം, ടി.​ടി. മു​ഹ​മ്മ​ദ് സ​ലിം, ടി.​വി. അ​ബ്​​ദു​ൽ അ​സീ​സ്, സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞി​മൂ​ല, ഖാ​ലി​ദ് അ​ല്ല​ക്കാ​ട്, എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ബൂ​ട്ടി മാ​സ്​​റ്റ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മു​ൻ പ്ര​സി​ഡ​ൻ​റ്​ എ.​കെ. മ​ഹ​മൂ​ദ് കൈ​മാ​റി. മ​ത​കാ​ര്യ​വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച ക്വി​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹം​സ ക​രി​ങ്ക​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story