Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​ര​മേ​ശ്​...

ഡോ. ​ര​മേ​ശ്​ രാ​മ​ച​ന്ദ്ര​െൻറ നി​യ​മ​ന​ം: പാ​ർ​ല​മെൻറി​ൽ ബ​ഹ​ളം

text_fields
bookmark_border
ഡോ. ​ര​മേ​ശ്​ രാ​മ​ച​ന്ദ്ര​െൻറ നി​യ​മ​ന​ം: പാ​ർ​ല​മെൻറി​ൽ ബ​ഹ​ളം
cancel
camera_alt???. ????????? ??????????????

കു​വൈ​ത്ത്​ സി​റ്റി: ഇ​ക്വേ​റ്റ്​ ​െപ​ട്രോ കെ​മി​ക്ക​ൽ​സ്​ സി.​ഇ.​ഒ ആ​യി ഡോ. ​ര​മേ​ശ്​ രാ​മ​ച​ന്ദ്ര​​നെ നി​യ​മി​ച്ച​തി​നെ ചൊ​ല്ലി കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​ൽ ബ​ഹ​ളം. യു.​എ​സി​​െൻറ ഡൗ ​കെ​മി​ക്ക​ൽ​സി​​െൻറ​യും കു​വൈ​ത്ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​​െൻറ (കെ.​പി.​സി) കീ​ഴി​ലു​ള്ള പെ​ട്രോ കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മ്പ​നി​യു​ടെ​യും സം​യു​ക്​​ത സം​രം​ഭ​മാ​യ ഇ​ക്വേ​റ്റ്​ പെ​ട്രോ​കെ​മി​ക്ക​ൽ​സ്​ സി.​ഇ.​ഒ ആ​യി അ​മേ​രി​ക്ക ആ​സ്​​ഥാ​ന​മാ​യ ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​ർ ഡോ. ​ര​മേ​ശ്​ രാ​മ​ച​ന്ദ്ര​െ​ന ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ നി​യ​മി​ച്ച​ത്​. കു​വൈ​ത്തി​യാ​യ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ മു​ഹ​മ്മ​ദ്​ ഹു​സൈ​നെ മാ​റ്റി​യാ​ണ്​ ര​മേ​ശി​ന്​ നി​യ​മ​നം ന​ൽ​കി​യ​ത്​. ഇ​ദ്ദേ​ഹം ന​വം​ബ​ർ 20ന്​ ​ചു​മ​ത​ല​യേ​ൽ​ക്കും. 

സ്​​ഥാ​പ​ന​ത്തി​​െൻറ സി.​ഇ.​ഒ ആ​യി വി​ദേ​ശി​യെ നി​യ​മി​ച്ച​തി​ൽ നി​ര​വ​ധി എം.​പി​മാ​ർ പാ​ർ​ല​മ​െൻറി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചു. നി​യ​മ​ന​ത്തി​​െൻറ പേ​രി​ൽ ഇൗ​സ അ​ൽ ക​ന്ദ​രി എം.​പി എ​ണ്ണ​കാ​ര്യ മ​ന്ത്രി​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​യ​മ​നം രാ​ഷ്​​ട്രീ​യ മേ​ഖ​ല​യി​ൽ അ​മ്പ​ര​പ്പും എ​ണ്ണ മേ​ഖ​ല​യി​ൽ മോ​ശം പ്ര​തി​ഫ​ല​ന​വും ഉ​ണ്ടാ​ക്കി​യ​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡൗ ​ക​മ്പ​നി​യു​മാ​യു​ള്ള സം​യു​ക്​​ത സം​രം​ഭം എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ക്വേ​റ്റ്​ പെ​ട്രോ കെ​മി​ക്ക​ൽ​സി​ൽ ഇൗ ​നി​യ​മ​നം ന​ട​ന്ന​െ​ത​ന്ന്​ എ​ണ്ണ​കാ​ര്യ മ​ന്ത്രി ഇ​സ്സാം അ​ൽ മ​സ്​​റൂ​ഖ്​ ന്യാ​യീ​ക​രി​ച്ചു. ഡൗ ​കെ​മി​ക്ക​ൽ​സും പെ​ട്രോ കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രി​യു​മാ​ണ്​ ഇ​ക്വേ​റ്റി​​െൻറ മു​ഖ്യ ഒാ​ഹ​രി ഉ​ട​മ​ക​ൾ.

1955ൽ ​സ്​​ഥാ​പി​ത​മാ​യ ക​മ്പ​നി​ക്ക്​ ശ​ത​കോ​ടി ഡോ​ള​റി​​െൻറ ആ​സ്​​തി​യു​ണ്ട്​. എ​ഥി​ലീ​ൻ ​ൈഗ​കോ​ളി​​െൻറ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഉ​ൽ​പാ​ദ​ക​രാ​ണ്​ ഇ​ക്വേ​റ്റ്​. കു​വൈ​ത്തി​​െൻറ എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി വ​രു​മാ​ന​ത്തി​​െൻറ 60 ശ​ത​മാ​ന​വും ഇ​േ​ക്വ​റ്റ്​ വ​ഴി​യാ​ണ്​. കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ ഡോ. ​ര​മേ​ശ്​ രാ​മ​ച​ന്ദ്ര​ൻ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ കെ​മി​ക്ക​ൽ എ​ൻ​ജീ​നീ​യ​റി​ങ്​ ആ​ൻ​ഡ്​ അ​പ്ലൈ​ഡ്​ സ​യ​ൻ​സ്​, സ​ർ​ഫ​സ്​ ആ​ൻ​ഡ്​ കൊ​ളൈ​ഡ്​ കെ​മി​സ്​​ട്രി എ​ന്നി​വ​യി​ൽ ഡോ​ക്​​ട​റേ​റ്റ്​ നേ​ടി​യി​ട്ടു​ണ്ട്​. യു.​എ​സി​ലെ ന്യൂ​ജ​ഴ്​​സി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ എം.​ബി.​എ​യും പൂ​ർ​ത്തി​യാ​ക്കി. രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത​മാ​യ ക​മ്പ​നി​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsdr remesh ramachandren
News Summary - dr remesh ramachandren-kuwait-gulf news
Next Story