Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ഗ​ര​റ്റ്​...

സി​ഗ​ര​റ്റ്​ റോ​ഡി​ലെ​റി​ഞ്ഞാ​ൽ  ഇനി ‘പൊള്ളും’

text_fields
bookmark_border
സി​ഗ​ര​റ്റ്​ റോ​ഡി​ലെ​റി​ഞ്ഞാ​ൽ  ഇനി ‘പൊള്ളും’
cancel

കു​വൈ​ത്ത് സി​റ്റി:  സി​ഗ​ര​റ്റ്​ കു​റ്റി​ക​ൾ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 200 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് മു​നി​സി​പ്പ​ൽ എ​മ​ർ​ജ​ൻ​സി മേ​ധാ​വി സൈ​ദ് അ​ൽ ഇ​ൻ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ർ​ക്കു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പൊ​തു​സ്​​ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ഗ​ര​റ്റു കു​റ്റി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞാ​ലും ഇ​തേ പി​ഴ ഈ​ടാ​ക്കും. സി​ഗ​ര​റ്റ് അ​വ​ശി​ഷ്​​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച് 1987ൽ ​പു​റ​പ്പെ​ടു​വി​ച്ച മു​നി​സി​പ്പ​ൽ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പു​ള്ള പാ​ത​യോ​ര​ങ്ങ​ൾ, മൈ​താ​ന​ങ്ങ​ൾ, മു​റ്റ​ങ്ങ​ൾ, പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ, ഗാ​ർ​ഡ​നു​ക​ൾ തു​ട​ങ്ങി​യ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സി​ഗ​ര​റ്റ്​ കു​റ്റി ഇ​ട്ടാ​ൽ അ​ഞ്ചു ദീ​നാ​റാ​യി​രു​ന്നു ഇ​തു​വ​രെ പി​ഴ ഇൗ​ടാ​ക്കി​യി​രു​ന്ന​ത്. നി​യ​മ​ലം​ഘ​നം പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഒ​രു അ​നു​ര​ഞ്​​ജ​ന​ത്തി​നും അ​വ​സ​രം ന​ൽ​കി​ല്ല. 

അ​നു​വ​ദി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല​ല്ലാ​തെ തു​പ്പു​ക, മ​ല-​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഈ ​നി​യ​മ​ത്തി​െൻറ പ​രി​ധി​യി​ൽ വ​രും. ഇ​തേ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ പി​ഴ 5000 ദീ​നാ​റാ​ണ്. പ​രി​സ​ര ശു​ചി​ത്വം പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ  വീ​ഴ്ച​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ഴ വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്ന് സൈ​ദ് അ​ൽ ഇ​ൻ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscigarate
News Summary - cigarate-kuwait-gulf news
Next Story