മാ​നു​ഷി​ക​ സേ​വ​ന​പ​ട്ടം മൂ​ന്നാം വാ​ർ​ഷി​കം;  അ​വ​ന്യൂ​സ്​ മാ​ളി​ൽ അ​മീ​റി​െൻറ കൂ​റ്റ​ൻ ചു​മ​ർ​ചി​ത്രം

10:18 AM
12/09/2017
ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ന്യൂ​സ്​ മാ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​മീ​റിെൻറ കൂ​റ്റ​ൻ ചു​മ​ർ​ചി​ത്രം

കു​വൈ​ത്ത്​ സി​റ്റി: മാ​നു​ഷി​ക​സേ​വ​ന​മേ​ഖ​ല​യി​ൽ ലോ​ക​ത്തി​​െൻറ അം​ഗീ​കാ​രം നേ​ടി​യ അ​മീ​റി​െൻറ കൂ​റ്റ​ൻ ചു​മ​ർ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച് അ​മീ​രി ആ​രാ​ധ​ക​ർ. മു​ൻ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബാ​ൻ കി ​മൂ​ണി​ൽ​നി​ന്ന് മാ​നു​ഷി​ക​സേ​വ​ന​പ​ട്ടം ഏ​റ്റു​വാ​ങ്ങി​യ​തി​െൻറ മൂ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​വ​ന്യൂ​സ്​ മാ​ളി​ലാ​ണ് കൂ​റ്റ​ൻ ചു​മ​ർ​ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.

ചി​ത്ര​ത്തി​ന് അ​നു​ബ​ന്ധ​മാ​യി അ​മീ​റി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള കു​റി​പ്പു​ക​ൾ എ​ഴു​താ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം മാ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ​യാ​ണ് ചി​ത്രം ആ​ക​ർ​ഷി​ച്ച​ത്.മാ​നു​ഷി​ക​സേ​വ​ന​പ​ട്ടം ന​ൽ​കി ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ ആ​ദ​രി​ച്ച​തി​​െൻറ വാ​ർ​ഷി​ക​ത്തി​ൽ അ​മീ​റി​നെ കു​വൈ​ത്തി​ലെ രാ​ഷ്​​ട്ര​നേ​താ​ക്ക​ളും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. നാ​ഷ​ന​ൽ ഗാ​ർ​ഡ്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ​അ​ഹ്​​മ​ദ്​ അ​ൽ​ജാ​ബി​ർ അ​സ്സ​ബാ​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ​ൈശ​ഖ്​ ജാ​ബി​ർ അ​ൽ​മു​ബാ​റ​ക്​ അ​ൽ​ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​സ​​ന്ദേ​ശ​മ​യ​ച്ചു. അ​മീ​റി​​െൻറ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു. അ​ഭി​ന​ന്ദ​ന​ത്തി​ന്​ അ​മീ​ർ ന​ന്ദി അ​റി​യി​ച്ചു.

COMMENTS