കോൺഗ്രസ്, ഇടതുപക്ഷ, സോഷ്യലിസ്റ്റ് പാർട്ടികൾ െഎക്യപ്പെടണം– ഷെയ്ഖ് പി. ഹാരിസ്
text_fieldsകുവൈത്ത് സിറ്റി: വർഗീയ-ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ കോൺഗ്രസ്-- ഇടതുപക്ഷ -സോഷ്യലിസ്റ്റ് പാർട്ടികളുടെ വിശാലമായ മതേതര ജനാധിപത്യ സഖ്യം രൂപവത്കരിക്കുമെന്ന് ജനതാദൾ (യു) സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ഖ് പി. ഹാരിസ്. കുവൈത്തിൽ ജനത കൾച്ചറൽ സെൻറർ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിനും അസഹിഷ്ണുതക്കും എതിരെ കേരളത്തിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മാത്രമാണ് എന്നതിെൻറ അടിസ്ഥാനത്തിലാണ് പാർട്ടി യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിെൻറ ഭാഗമാകാൻ തീരുമാനിച്ചത്. 2018ലെ ജെ.സി.സിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സഫീർ പി. ഹാരിസ് അധ്യക്ഷത വഹിച്ചു.
കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡൻറ് രാമൻകുട്ടി മാസ്റ്റർ, ജെ.സി.സി ഭാരവാഹികളായ ഖലീൽ കായംകുളം, ഷാജുദ്ദീൻ മാള, മധു എടമുട്ടം, പ്രദീപ് പട്ടാമ്പി, ഷൈൻ, പ്രശാന്ത്, സമീർ കൊണ്ടോട്ടി, വിഷ്ണു, റഷീദ് കണ്ണവം, മൃദുൽ, ഫൈസൽ എന്നിവർ നേതൃത്വം നൽകി. അബ്ദുൽ വഹാബ് സ്വാഗതവും ഡൊമനിക് പയ്യപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.