Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോകത്തി​െൻറ...

ലോകത്തി​െൻറ ​നെറു​െകയിൽ ഇനി കുവൈത്ത്​ പതാകയും

text_fields
bookmark_border
ലോകത്തി​െൻറ ​നെറു​െകയിൽ ഇനി കുവൈത്ത്​ പതാകയും
cancel
camera_alt?????????????? ????????????? ?????????? ??????????? ??????? ???????????
കു​വൈ​ത്ത്​ സി​റ്റി: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ എ​വ​റ​സ്​​റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി കു​വൈ​ത്തി സാ​ഹ​സി​ക​ൻ ഫു​ആ​ദ് ഖ​ബാ​സ​ർ​ദ്. കൊ​ടി​യ പ്ര​യാ​സ​ങ്ങ​ളെ​യും കാ​ലാ​വ​സ്​​ഥ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജ​യി​ച്ചാ​ണ്​ ഖ​ബാ​സ​ർ​ദ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 8,834 മീ​റ്റ​ർ ഉ​യ​ര​മു​ള്ള എ​വ​റ​സ്​​റ്റി​ൽ കു​വൈ​ത്തി​െൻറ പ​താ​ക പാ​റി​ച്ച​ത്. 
അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത കു​വൈ​ത്തി​െൻറ പ​താ​ക ഇ​നി ലോ​ക​ത്തി​െൻറ ഏ​റ്റ​വും മു​ക​ളി​ൽ പാ​റി​ക്ക​ളി​ക്കും. ര​ണ്ട് മാ​സ​ത്തെ യ​ജ്​​ഞം പൂ​ർ​ത്തി​യാ​ക്കി തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം കു​വൈ​ത്ത്​ വാ​ർ​ത്ത​ ഏ​ജ​ൻ​സി​യോ​ടാ​ണ് ത​​െൻറ സാ​ഹ​സി​ക​ത​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. 
ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടാം പ്രാ​വ​ശ്യ​മാ​ണ് അ​ദ്ദേ​ഹം എ​വ​റ​സ്​​റ്റി​ൽ ക​യ​റാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​ത്​. ഇ​തി​ന് മു​മ്പ് 2015ലാ​ണ് ഖ​ബാ​സ​ർ​ദ് ആ​ദ്യ​മാ​യി എ​വ​റ​സ്​​റ്റി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യ​ത്. അ​ന്ന് പ​ക്ഷേ ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ തു​ട​ർ​ന്ന് 5,364 മീ​റ്റ​റി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ല തി​രി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​ത് വെ​ല്ലു​വി​ളി​ക​ളും ഏ​റ്റെ​ടു​ത്ത്​ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ്ര​ചോ​ദ​നം സ്വ​ദേ​ശി ചെ​റു​പ്പ​ക്കാ​രി​ലു​ണ്ടാ​ക്കു​ക​യാ​ണ് യ​ജ്​​ഞ​ത്തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്ന് സാ​ഹ​സി​ക​ൻ പ​റ​ഞ്ഞു. 
അ​തോ​ടൊ​പ്പം ജ​ന​സേ​വ​ന​ത്തി​ൽ ലോ​ക​പ​ട്ടം നേ​ടി​യ അ​മീ​റി​െൻറ പ​ടം ഏ​റ്റ​വും മു​ക​ളി​ൽ പാ​റി​ക്ക​ളി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​വും ത​നി​ക്കു​ണ്ടാ​യി​രു​ന്നു. സാ​ഹ​സി​ക​ത​യി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രെ കൂ​ട്ടി അ​ടു​ത്ത വ​ർ​ഷ​വും എ​വ​റ​സ്​​റ്റി​ലെ​ത്തു​മെ​ന്ന് ഖ​ബാ​സ​ർ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:everest
News Summary - -
Next Story