Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ത്രി...

രാ​ത്രി ന​മ​സ്കാ​ര​ത്തി​ന്​ ഇ​മാ​മു​മാ​രാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും 

text_fields
bookmark_border
രാ​ത്രി ന​മ​സ്കാ​ര​ത്തി​ന്​ ഇ​മാ​മു​മാ​രാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും 
cancel
camera_alt??????????????? ????????????????????? ?????????? ?????????? ????????? ????????????
സാ​ൽ​മി​യ :റ​മ​ദാ​നി​ലെ രാ​ത്രി ന​മ​സ്​​കാ​ര​ത്തി​നു​ നേ​തൃ​ത്വം ന​ൽ​കി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും. സാ​ൽ​മി​യ ല​ത്തീ​ഫ അ​ൽ നി​മി​ഷ് മ​സ്ജി​ദി​ൽ ഒ​രു പ​ള്ളി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഖി​യാ​മു​ല്ലൈ​ൽ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്‌​നാ​ൻ ആ​ണ്​ കു​ട്ടി ഇ​മാ​മു​മാ​രി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​വ​ൻ. ഖി​യാ​മു​ല്ലൈ​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്കു കൗ​തു​ക​മാ​കു​ക​യാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. വി​വി​ധ പ്രാ​യ​ക്കാ​രാ​യ ആ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ള്ളി ഇ​മാ​മാ​യ പി.​എ​ൻ. അ​ബ്​​ദു​റ​ഹ്​​മാ​നാ​ണ് ജൂ​നി​യ​ർ ഇ​മാ​മു​മാ​ർ​ക്കു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും അ​വ​രി​ൽ നേ​തൃ​ഗു​ണം വ​ള​ർ​ത്തു​ക​യു​മാ​ണ് ഇ​മാ​മ​ത്തി​ന്​ അ​വ​സ​രം ന​ൽ​കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story