Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തികള്‍ക്ക് 48...

കുവൈത്തികള്‍ക്ക് 48 മണിക്കൂറിനകം ഫ്രാന്‍സിലേക്ക് വിസ

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സിലേക്കുള്ള വിസ ഇഷ്യൂചെയ്യുന്ന തരത്തില്‍ നടപടിക്രമം ലഘൂകരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറാന്‍ ഫാബിയോസ് വെളിപ്പെടുത്തി. ഒരു വിദേശരാജ്യം സന്ദര്‍ശിക്കുന്നതിനുള്ള വിസ ലഭിക്കാന്‍വേണ്ട ഏറ്റവും ചുരുങ്ങിയ സമയമാണിതെന്നും കുവൈത്തും ഫ്രാന്‍സും തമ്മില്‍ തുടര്‍ന്നുവരുന്ന ശക്തമായ സുഹൃദ്ബന്ധമാണ് ഇക്കാര്യത്തിന് പ്രേരണയായതെന്നും അദ്ദേഹം പറഞ്ഞു. 
കുവൈത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കുവൈത്തും ഫ്രാന്‍സും തമ്മിലെ സൗഹൃദത്തിനും സഹകരണത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ടൂറിസം മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നിക്ഷേപകസാധ്യതയും കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ശക്തിപകരാന്‍ ഫ്രാന്‍സിലേക്കുള്ള സ്വദേശികളുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francenew visa issue
Next Story