Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസിറിയന്‍...

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുവൈത്ത്  റെഡ്ക്രസന്‍റ് വക സഹായം വീണ്ടും

text_fields
bookmark_border

കുവൈത്ത് സിറ്റി: പട്ടിണിയും തണുപ്പും മൂലം ദുരിതമനുഭവിക്കുന്ന ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി വീണ്ടും സഹായം എത്തിച്ച് വിതരണം ചെയ്തു. സംഘര്‍ഷം രൂക്ഷമായ സിറിയയില്‍നിന്ന് വന്ന് ലബനാനില്‍ ടെന്‍റുകളില്‍ കഴിയുന്ന 8000 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണം, പുതപ്പുകള്‍, വസ്ത്രം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളാണ് കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ നേതൃത്വത്തില്‍ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്തത്. 
പുതിയ സഹായം അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് തികയുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ ലബനാന്‍കാര്യങ്ങളുടെ ചുമതലയുള്ള മുസായിദ് അല്‍ ഇന്‍സി പറഞ്ഞു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി സഹായമത്തെിക്കുന്നതില്‍ ശ്രദ്ധിക്കുന്ന കുവൈത്ത് റെഡ്ക്രസന്‍റ് സൊസൈറ്റി സഹായമത്തെിക്കല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait red crescentsyrian
Next Story