Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമന്ത്രി ശൈഖ് സല്‍മാന്‍...

മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് പ്രത്യേക പദ്ധതി സമര്‍പ്പിച്ചു

text_fields
bookmark_border

കുവൈത്ത് സിറ്റി: രാജ്യത്തെ കായിക മേഖലയില്‍ സമൂല പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിശദമായ പദ്ധതി കായിക വകുപ്പിന്‍െറ ചുമതലയുള്ള വാര്‍ത്താവിതരണ, യുവജനകാര്യമന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് മന്ത്രിസഭക്ക് മുമ്പാകെ സമര്‍പ്പിച്ചു. 
സീഫ് പാലസില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി സമര്‍പ്പിച്ചത്. രാജ്യത്തെ കായിക രംഗം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് സമഗ്ര പരിഷ്കരണത്തിന് തുടക്കമിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്തെ കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷാവസാനം കുവൈത്ത് ഒളിമ്പിക് അസോസിയേഷന് അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന് ഫിഫയും വിലക്കേര്‍പ്പെടുത്തിയിരുന്നു. കുവൈത്ത് ബാസ്കറ്റ്ബാള്‍ ഫെഡറേഷന്‍, നീന്തല്‍ ഫെഡറേഷന്‍ എന്നിവക്കും സമാന വിലക്കുകള്‍ ലഭിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാജ്യത്തെ കായിക പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റം വേണമെന്ന ബോധ്യത്തില്‍ സര്‍ക്കാര്‍ പരിഷ്കരണങ്ങള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി കായിക വകുപ്പ് ഉള്‍പ്പെടുന്ന യുവജനകാര്യ മന്ത്രാലയം മുന്‍കൈയെടുത്ത് രൂപവത്കരിച്ച സമിതി വിശദമായ പഠനം നടത്തിയാണ് പരിഷ്കരണ പദ്ധതി തയാറാക്കിയത്. ആറു ഘടകങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പരിഷ്കരണങ്ങളാണ് മന്ത്രി ശൈഖ് സല്‍മാന്‍ അല്‍ഹമൂദ് അസ്സബാഹ് സമര്‍പ്പിച്ച പദ്ധതിയിലുള്ളത്. സ്വകാര്യ കായിക മേഖല, പൊതു കായിക മേഖല, കായിക സൗകര്യങ്ങള്‍, കായിക വൈദ്യരംഗം, സ്വകാര്യവത്കരണം എന്നിവയാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്താന്‍ ഉദ്ദേശിക്കുന്ന രംഗങ്ങള്‍. പബ്ളിക് അതോറിറ്റി ഫോര്‍ സ്പോര്‍ട്സ് (പി.എ.വൈ) വഴിയുള്ള സര്‍ക്കാറിന്‍െറ വികസന പദ്ധതികളുടെ ഭാഗമായാണ് ഇതിനാവശ്യമായ സൗകര്യങ്ങളൊരുക്കുക.  പ്രാദേശിക, രാജ്യാന്തര മത്സരങ്ങളില്‍ അത്ലറ്റുകളുടെ നിലവാരമുയര്‍ത്താനാവശ്യമായ പദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുക, സ്ത്രീകളുടെയും പ്രത്യേക വിഭാഗങ്ങളുടെയും കായിക മികവ് പ്രോത്സാഹിപ്പിക്കുക, രാജ്യത്തെ വിദൂര ഭാഗങ്ങളില്‍ കൂടുതല്‍ കായിക ക്ളബുകള്‍ തുറക്കുക, പ്രഫഷനലിസം കൈവരിക്കുന്നതിന് സഹായിക്കുംവിധം ക്ളബുകള്‍ക്ക് പിന്തുണ നല്‍കുക, രാജ്യത്തെ സ്കൂളുകളെയും ക്ളബുകളെയും ബന്ധിപ്പിച്ചുള്ള സംയുക്ത കായിക വികസനത്തിന് പി.എ.വൈയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറയും സഹകരണം ഉറപ്പാക്കുക എന്നിവയാണ് ഇതിനായി പദ്ധതി വഴി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story