Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരണ്ടാഴ്ചക്കിടെ 14...

രണ്ടാഴ്ചക്കിടെ 14 കേസുകള്‍; 25 പ്രതികള്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, വില്‍പന, ഉപയോഗം എന്നീ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി. രണ്ടാഴ്ചത്തെ മയക്കുമരുന്ന് സംഭവവുമായി ബന്ധപ്പെട്ട് ആന്‍റി നാര്‍കോട്ടിക് സെല്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഈ കേസുകളുമായി ബന്ധപ്പെട്ട് മൊത്തം 25 പ്രതികളെയാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് ഈജിപ്തുകാര്‍, ആറ് ഇന്ത്യക്കാര്‍, മൂന്നു ബിദൂനികള്‍, ഒരു ശ്രീലങ്കക്കാരന്‍, ഒരു ജോര്‍ഡന്‍ വംശജന്‍, ഒരു ബംഗ്ളാദേശി, ഒരു ഫലസ്തീനി, രണ്ടു നേപ്പാളുകാര്‍, രണ്ടു ഫിലിപ്പീനുകാര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരില്‍നിന്ന് ഹഷീഷ്, മരിജുവാന, കറുപ്പ്, ഹെറോയിന്‍ ഇനങ്ങളില്‍പെട്ട വന്‍ മയക്കുമരുന്ന് ശേഖരവും ആയിരക്കണക്കിന് ഗുളികകളുമാണ് കണ്ടെടുത്തത്. ഈ കാലയളവില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 20 പേരെ നാടുകടത്തിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story