Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅദ്​ഭുത മരുന്നുകളുടെ...

അദ്​ഭുത മരുന്നുകളുടെ പേരിൽ വീണ്ടും തട്ടിപ്പ്​ സംഘങ്ങൾ സജീവം

text_fields
bookmark_border
അദ്​ഭുത മരുന്നുകളുടെ പേരിൽ വീണ്ടും തട്ടിപ്പ്​ സംഘങ്ങൾ സജീവം
cancel

മനാമ: മനാമയിൽ ഗോൾഡ്​ സിറ്റിക്ക്​ പുറകുഭാഗം കേന്ദ്രീകരിച്ച്​ സമാന്തര ചികിത്സയുടെയും അദ്​ഭുത മരുന്നുകളുടെയും പേരിലുള്ള തട്ടിപ്പുസംഘങ്ങൾ വീണ്ടും സജീവമായി. കുടവയർ, ​കണ്ണിനു താഴെയുള്ള കറുപ്പുനിറം, മുടി  കൊഴിച്ചിൽ തുടങ്ങിയ വിവിധ പ്രശ്​നങ്ങൾക്ക്​ മരുന്നുണ്ടെന്ന്​ പറഞ്ഞ്​ ആളുകളെ വശീകരിച്ച്​ അവരിൽ നിന്ന്​ വൻ തുക തട്ടുന്ന സംഘത്തെ കുറിച്ച്​ നേരത്തെ ‘ഗൾഫ്​ മാധ്യമം’ റിപ്പോർട്ട്​ ചെയ്​തിരുന്നു.

തട്ടിപ്പ്​ ബോധ്യപ്പെട്ട്​ പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായി. ബാബുൽ ബഹ്​റൈൻ, ഗോൾഡ്​ സിറ്റിക്ക്​ സമീപം, അതിനുപിറകിലുള്ള പാർക്ക്​ തുടങ്ങിയ സ്​ഥലങ്ങളിൽ നിന്നാണ്​ തട്ടിപ്പുസംഘം ആളുകളെ സമീപിക്കുന്നത്​. തുടർന്ന്​ അവരെ അടുത്തുള്ള ആയുർവേദ, യുനാനി മരുന്നുകൾ വിൽക്കുന്ന കടയിൽ എത്തിക്കും. അവിടെ വെച്ച്​ പല തരം മരുന്നുകൾ മിക്​സ്​ ചെയ്​താണ്​ പണം വാങ്ങുന്നത്​. ചില മരുന്നുകൾ സമീപത്തെ കടയിൽ നിന്നും എത്തിക്കും.ഇങ്ങനെ പത്തും 50 ദിനാർ വരെ പോയവരുണ്ട്​. തട്ടിപ്പിനിരയായവർ ചേർന്ന്​ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്​.

   തട്ടിപ്പിനെ കുറിച്ച്​ നാഷണൽ ഹെൽത്ത്​ റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) ​അന്വേഷണം തുടങ്ങിയതായി ചീഫ്​ എക്​സിക്യൂട്ടിവ്​ ഡോ.മറിയം അൽ ജലാഹ്​മയെ ഉദ്ധരിച്ച്​ പ്ര​ാ​േദശിക പത്രം റിപ്പോർട്ട്​ ചെയ്​തു. ബഹ്​റൈനിലെ ഹെൽബൽ ഷോപ്പുകൾ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം നിരീക്ഷിച്ചുവരുന്നതായും അവർ പറഞ്ഞു. ഇത്തരം മരുന്നുകൾ വാങ്ങു​േമ്പാൾ ജനം ജാഗ്രത പാലിക്കണം. അംഗീകാരമുള്ള ഉൽപന്നങ്ങളാണ്​ വാങ്ങുന്നതെന്ന്​ ഉറപ്പാക്കണം. ഉൽപന്നങ്ങൾക്ക്​ അധികൃതർ നൽകിയ ലൈസൻസ്​ ഷോ പ്പുടമകളോട്​​ ആവശ്യപ്പെടാമെന്നും അവർ പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newswondered drugsbahraing
News Summary - wondered drugs-bahraing-gulf news
Next Story