Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിസ വിൽപന: വ്യാജ...

വിസ വിൽപന: വ്യാജ സ്​ഥാപനങ്ങൾക്കെതിരെ  കർശന നടപടി വേണമെന്ന്​ ആവശ്യം

text_fields
bookmark_border
വിസ വിൽപന: വ്യാജ സ്​ഥാപനങ്ങൾക്കെതിരെ  കർശന നടപടി വേണമെന്ന്​ ആവശ്യം
cancel

മനാമ: കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന വ്യാജ നിർമാണ സ്​ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന്​ ആവശ്യം. അനധികൃത തൊഴിലാളികൾ ഇൗ വിസ വാങ്ങി നിർമാണ കോൺട്രാക്​ടർമാരായി ജോലി ചെയ്യുകയാണ്​.ഇവർ ഒൗദ്യോഗികമായി രജിസ്​റ്റർ ചെയ്​ത്​ പ്രവർത്തിക്കുന്ന സ്​ഥാപനങ്ങൾക്ക്​ വെല്ലുവിളിയാണെന്ന്​ ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രി (ബി.സി.സി.​െഎ) ഭാരവാഹികൾ പറഞ്ഞു. ഇൗ മേഖലയിൽ കൊ​മേഴ്​സ്യൽ രജിസ്​ട്രേഷൻ (സി.ആർ) അനുവദിക്കും മുമ്പ്​ മതിയായ അന്വേഷണം നടത്തണമെന്ന്​ ബി.സി.സി.​െഎയുടെ കൺസ്​ട്രക്​ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സി.ആർ എടുത്ത്​ വിസ വിൽപന നടത്തി സ്​ഥാപനം അടച്ചുപൂട്ടുക എന്നതാണ്​ ഇവരുടെ രീതിയെന്ന്​ കമ്മിറ്റി ചെയർമാൻ ഇൗസ അൽ റഫിഇൗ ​പ്രാദേശിക പത്രത്തോട്​ പറഞ്ഞു.ഇത്​ വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കരാറുകാരുടെ വലിയ സാന്നിധ്യമാണ്​ സൃഷ്​ടിച്ചത്​. വിസ കച്ചവടം അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ നിയമപ്രകാരം ജോലി ചെയ്യുന്നവർ അനധികൃത തൊഴിലാളികളുമായി മത്സരിക്കേണ്ട സാഹചര്യമാണുള്ളത്​. 

നിർമാണ മേഖലയിലെ കരാറുകാരും കമ്പനികളും സി.ആറിന്​ അപേക്ഷിക്കു​േമ്പാൾ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.നിയമം അനുസരിച്ച്​ പ്രവർത്തിക്കുന്നവർക്ക്​ വിസ വിൽപനക്കാർ ​െവല്ലുവിളിയാണ്​. നിലവിൽ 20,000ത്തിലധികം കരാറുകാർക്ക്​ സി.ആറുണ്ട്​. ഇതിൽ പലതും സജീവമല്ല. ഇക്കാര്യത്തിൽ ​ജോർഡൻ മാതൃക പിന്തുടരുന്നത്​ നന്നാകും. അവിടെ, പ്രാദേശിക കോൺട്രാക്​ടർമാരുടെ സൊസൈറ്റിയാണ്​ അപേക്ഷകൾ തീർപ്പാക്കുന്നത്​. 
അതിനുശേഷം മാത്രമേ ലൈസൻസ്​ ലഭിക്കൂ. ഇത്​ ബഹ്​റൈനിലും നടപ്പാക്കാവുന്നതാണ്​. ഇവിടെ ബഹ്​റൈൻ കോൺട്രാക്​ടേഴ്​സ്​ സൊസൈറ്റിക്കും ബി.സി.സി.​െഎക്കും അപേക്ഷകൾ വിലയിരുത്താനാകും. 

ഇൗ പ്രാഥമിക പരിശോധനക്ക്​ ശേഷം മന്ത്രാലയത്തിന്​ സി.ആറിനായി സമർപ്പിക്കു​േമ്പാൾ തട്ടിപ്പ്​ തടയാനാകും. അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കാൻ സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പുതിയ ​ഫ്ലെക്​സിബിൾ വർക്​ പെർമിറ്റ്​ ഇതി​​െൻറ ഭാഗമാണെന്നും ബി.സി.സി.​െഎ ട്രഷറർ കൂടിയായ അൽറഫഇൗ പറഞ്ഞു. ചെറിയ വിപണിയായ ബഹ്​റൈനിൽ ഏത്​ തട്ടിപ്പും തടയേണ്ടതുണ്ട്​. നാടി​​െൻറ ത​െന്നസൽപേരിന്​ കളങ്കമാകുന്ന സംഭവങ്ങളാണ്​ അനധികൃത കോൺട്രാക്​ടർമാരിൽ നിന്നുണ്ടാകുന്നത്​. തൊഴിലാളികൾക്ക്​ മാസങ്ങളായി ശംബളം നൽകാതിരിക്കൽ, പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കൽ തുടങ്ങി നിരവധി പരാതികൾ വിപണിയിൽ ഉയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visagulf newsmalayalam news
News Summary - visa-bahrain-gulf news
Next Story