Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹന പരിശോധന:അംഗീകൃത...

വാഹന പരിശോധന:അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും അനുമതി നൽകാൻ നീക്കം

text_fields
bookmark_border
വാഹന പരിശോധന:അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും അനുമതി നൽകാൻ നീക്കം
cancel

മനാമ: അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും വാഹന പരിശോധന പൂർത്തിയാക്കാനുള്ള അംഗീകാരം നൽകാൻ നീക്കം. ഗതാഗത വിഭാഗത്തി​​െൻറ ജോലിഭാരം കുറക്കാനാണ്​ ഇൗ ശ്രമം നടക്കുന്നത്​. കഴിഞ്ഞ ദിവസം നടന്ന സതേൺ മുനിസിപ്പൽ കൗൺസിലി​​െൻറ പ്രതിവാര യോ ഗത്തിൽ ഇതുസംബന്ധിച്ച നിർദേശം ഏകകണ്​ഠമായി അംഗീകരിച്ചിട്ടുണ്ട്​. ഇത്​ നടപ്പാക്കാനായി ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ ്​ബിൻ അബ്​ദുല്ല ആൽ ഖലീഫക്ക്​ കൈമാറി.
ആഭ്യന്തര മന്ത്രാലയം ഇൗ നിർദേശത്തെ പിന്തുണച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. പരിശോധന സ്വകാര്യവത്​കരിക്കാൻ ഗതാഗത വിഭാഗം പഠനം നടത്തിയിട്ടുണ്ടെന്നും അടുത്ത വർഷം ഇത്​ പരീക്ഷണാർഥം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 650,000ഒാളം രജിസ്​റ്റർ ചെയ്​ത വാഹനങ്ങളാണുള്ളത്​. ഇതിൽ പകുതിയെണ്ണമെങ്കിലും റിഫയിലെ ട്രാഫിക്​ ഡയറക്​ടറേറ്റിൽ വാർഷിക പരിശോധനക്ക്​ വരും. പുതിയ കാറുകൾ ബഹ്​റൈൻ നിയമ പ്രകാരം പരിശോധന നടത്തേണ്ടതില്ല. എന്നാൽ, അഞ്ച​ുവർഷവും അതിനുമുകളിലും പഴക്കമുള്ള വാഹനങ്ങൾ എല്ലാ വർഷവും പരിശോധന നടത്തി സർട്ടിഫിക്കറ്റ്​ വാങ്ങണം. 

ഇൗ വർഷം ആദ്യം വാഹന പരിശോധനക്കായി മുഹറഖ്​ ഗവർണറേറ്റിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചിരുന്നു. എന്നാൽ, ഇവിടെ വെറും 20 ശതമാനം വാഹനങ്ങൾ മാത്രമാണ്​ പരിശോധിക്കാൻ പറ്റുന്നതെന്ന്​ സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്​മദ്​ അൽ അൻസാരി പറയുകയുണ്ടായി. വാഹന ഉടമകൾ ഒന്നടങ്കം ഡയറക്​ട​േററ്റിലേക്കാണ്​ വരുന്നത്​. ഇത്​ ഗതാഗത കുരുക്കിനും കാരണമാകുന്നു. ആളുകളുടെ ശീലം മാറ്റുക എളുപ്പമല്ല. മാസം അവസാനമോ അല്ലെങ്കിൽ മാസം ആദ്യമോ ആണ്​ ​ആളുകൾ പരിശോധനക്കെത്തുക. അവസാന തിയതിക്ക്​ മൂന്ന്​ മാസം മുമ്പ്​ വണ്ടി ഹാജരാക്കാമെങ്കിലും അത്​ പൊതുവെ ആരും ചെയ്യാറില്ല. ഡയറക്​ടറേറ്റിന്​ പുറത്തേക്ക്​ വാഹനങ്ങളുടെ നിര നീളുന്നത്​ സ്​ഥിരമാണ്​. ഇത്​ ഗതാഗത കുരുക്കിന്​ ആക്കം കൂട്ടും. തൊട്ടടുത്ത്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തും ഗതാഗത കുരുക്ക്​ അനുഭവപ്പെടുന്നുണ്ട്​. എല്ലാ മാസവും ആദ്യ അഞ്ച്​ ദിവസം 30,000ത്തോ ളം വണ്ടികൾ പരിശോധനക്ക്​ വന്നാൽ എന്താകും സ്​ഥിതിയെന്ന്​ അദ്ദേഹം ചോദിച്ചു. പുതിയ നിർദേശം ഗതാഗത ഡയറക്​ടറേറ്റിനെ സേവന ദാതാവ്​ എന്ന നിലയിൽ നിന്ന്​ കാര്യങ്ങൾ നിയന്ത്രിക്കുന്ന അതോറിറ്റിയെന്ന പദവിയിലേക്ക്​ മാറാൻ സഹായിക്കുമെന്നും അൽ അൻസാരി അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvechicle search. Bahrin gulf news
News Summary - vechicle search. Bahrin gulf news
Next Story