Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹറഖിലെ ലേബർ...

മുഹറഖിലെ ലേബർ ക്യാമ്പിൽ  തീപിടിത്തം: മൂന്ന്​ ബംഗ്ലാദേശ്​  സ്വദേശികൾ മരിച്ചു 

text_fields
bookmark_border
മുഹറഖിലെ ലേബർ ക്യാമ്പിൽ  തീപിടിത്തം: മൂന്ന്​ ബംഗ്ലാദേശ്​  സ്വദേശികൾ മരിച്ചു 
cancel

മനാമ: ഇന്നലെ പുലർച്ചെ മുഹറഖിൽ ലേബർ ക്യാമ്പിലുണ്ടായ അഗ്​നിബാധയിൽ മൂന്ന്​ ബംഗ്ലാദേശ്​ സ്വദേശികൾ മരിച്ചു. താരിഖ്​ ബിൻ സിയാദ്​ ഇൻറർമീഡിയറ്റ്​ ബോയ്​സ്​ സ്​കൂളിന്​ സമീപമുള്ള രണ്ടുനില കെട്ടിടത്തിലാണ്​ ഇന്നലെ പുലർച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്​. സിവിൽ ഡിഫൻസ്​ അധികൃതർ കുതിച്ചെത്തി തീയണച്ചു. 

റൂമിനകത്ത്​ കുടുങ്ങിപ്പോയ മൂന്ന്​ പേർ പുക ശ്വസിച്ചാണ്​ മരിച്ചതെന്ന്​ കരുതുന്നു.തീപിടിത്തത്തിൽ നിന്ന്​ രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന്​ ചാടിയ മൂന്ന്​ പേർക്ക്​ പരിക്കുണ്ട്​. ഇൗ കെട്ടിടത്തിലുണ്ടായിരുന്ന 14മുറികളിൽ 67 പേരാണ്​ താമസിച്ചിരുന്നത്​. ഇവരിൽ മിക്കവരും സാധാരണ ​േജാലികൾ ചെയ്യുന്ന ബംഗ്ലാദേശ്​ സ്വദേശികളാണ്​. സംഭവത്തെക്കുറിച്ച്​ അന്വേഷണം തുടങ്ങി. കെട്ടിടത്തിൽ തൊഴിലാളികളുടെ രേഖകളും വസ്​ത്രങ്ങളും അഗ്​നിക്കിരയായി. ചില സംഘടനകളും ബംഗ്ലാദേശ്​ എംബസിയും ഇവർക്ക്​ സഹായമെത്തിച്ചിട്ടുണ്ട്​.  അതിനിടെ, ഇന്നലെ കാലത്ത്​ ഹമദ്​ ടൗണിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടു വയസുള്ള കുട്ടി മരിച്ചു. ഖലീഫ ഇൗസ യൂസുഫ്​ എന്ന കുട്ടിയാണ്​ മരിച്ചത്​.

പുക ശ്വസിച്ചാണ്​ മരണം. 27വയസുള്ള ഒരാളെ ഗുരുതരാവസ്​ഥയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ പ്രവേശിപ്പിച്ചു. ലിവിങ്​ റൂമിലാണ്​ ആദ്യം തീപിടിത്തമുണ്ടായത്​. ഇതിന്​ തൊട്ടടുത്ത മുറിയിലായിരുന്നു ഇവർ രണ്ടുപേരും കിടന്നിരുന്നത്​. സംഭവം നടക്കു​േമ്പാൾ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക്​ പോയിരുന്നു.തൊട്ടടുത്ത്​ താമസിക്കുന്ന കുട്ടിയുടെ അമ്മാവനാണ്​ അഗ്​നിബാധ ആദ്യം കണ്ടത്​. ഇയാൾ ഉടൻ വിവരം പൊലീസിൽ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae fire
Next Story