Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയോജിപ്പി​െൻറ തലങ്ങൾ...

യോജിപ്പി​െൻറ തലങ്ങൾ തേടി സൗഹൃദ സംഗമം

text_fields
bookmark_border
യോജിപ്പി​െൻറ തലങ്ങൾ തേടി സൗഹൃദ സംഗമം
cancel

മനാമ: അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും പരസ്പരം യോജിക്കാവുന്ന മേഖലകളില്‍ സഹകരിച്ചാല്‍ അത് സമുദായത്തിനാകെ മുതൽക്കൂട്ടാകുമെന്ന് ഇസ്​ലാഹി കോഒാഡിനേഷന്‍ കമ്മിറ്റി കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ഇസ്​ലാഹി പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ആശയങ്ങളില്‍ അഭിപ്രായ വിത്യാസമുള്ളപ്പോഴും സമൂഹത്തി​​​െൻറ പൊതുനൻമക്കായുള്ള കാര്യങ്ങളില്‍ ഒരുമിക്കേണ്ടതുണ്ടെന്ന്​ കേരള നദുവത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലകോയ മദനി പറഞ്ഞു.
സാമൂഹിക നൻമക്കായി നടത്തുന്ന ഏത് കാര്യങ്ങളിലും ഇസ്​ലാഹി പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്​ലിം സമുദായത്തില്‍  വിദ്യാഭ്യാസ വിപ്ലവം സൃഷ്​ടിച്ച ഇസ്​ലാഹി പ്രസ്ഥാനത്തി​​​െൻറ പ്രസക്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ദുരവസ്ഥ കാണുമ്പോള്‍ ബോധ്യപ്പെടുമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ  പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.
എസ്.വി. ജലീല്‍, അസൈനാര്‍ കളത്തിങ്കല്‍, ശംസുദ്ദീന്‍ വെള്ളികുളങ്ങര(കെ.എം.സി.സി), ഫക്രുദ്ദീന്‍ തങ്ങള്‍, അബ്​ദുല്‍ വാഹിദ്, കുഞ്ഞഹമ്മദ് ഹാജി (സമസ്ത), ജമാല്‍ നദ്​വി, സുബൈര്‍, സഈദ് റമദാന്‍ നദ്​വി, (ഫ്രൻറ്​സ്​), വി.കെ.സെയ്​ദാലി (ഒ.​െഎ.സി.സി), സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം (മൈത്രി), സി.കെ.അബ്​ദുറഹ്​മാന്‍, ചെമ്പന്‍ ജലാല്‍, കെ.ടി.സലിം, എ.സി.ബക്കര്‍, റഫീക്ക് അബ്​ദുല്ല, അസീല്‍ അബ്​ദുറഹ്​മാന്‍, നാസര്‍ മഞ്ചേരി, നൗഷാദ് പടവ്​, ബഷീര്‍ അമ്പലായി, ഇക്ബാല്‍, ജെയ്​ഫർ മെയ്​ദാനി, ജലീൽ തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്​ദുല്‍ മജീദ്‌ കുറ്റ്യാടി, എൻ. റിയാസ്, നൂറുദ്ദീന്‍ ഷാഫി, അബ്​ദുല്‍ റസാക്ക് കൊടുവള്ളി, നദീര്‍ ചാലില്‍, എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. സൈഫുല്ല ഖാസിം ആമുഖ ഭാഷണം നടത്തിയ പരിപാടിയില്‍ ജൗഹര്‍ ഫാറൂഖി നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - souhruda-sangamam
Next Story