Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാഷിസത്തിനെതിരെ...

ഫാഷിസത്തിനെതിരെ ​െഎക്യപ്പെടുക –സെമിനാർ

text_fields
bookmark_border
ഫാഷിസത്തിനെതിരെ ​െഎക്യപ്പെടുക –സെമിനാർ
cancel
camera_alt?????????? ?????? ????????? ?????????????? -?????????,????? ???? ????????? ??????? ????????? ??? ????????? ??????????????
മനാമ: രാജ്യത്തി​​െൻറ 71ാം സ്വാതന്ത്ര്യ ദിന വേളയിൽ സ്വാതന്ത്ര്യത്തി​​െൻറ നാനാർഥങ്ങൾ ചികഞ്ഞ് ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു.  ‘സ്വാതന്ത്ര്യം -വർത്തമാനം,ഭാവി’ എന്ന വിഷയത്തെക്കുറിച്ച്  നടന്ന ചർച്ചയിൽ വ്യക്തി സ്വാതന്ത്യ്രം അപഹരിക്കാൻ ശ്രമിക്കുന്ന ഫാഷിസ്​റ്റ്​ പ്രവണതകൾക്കെതിരെ പ്രതിഷേധമുയർന്നു. സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ക്ഷേമ രാഷ്​ട്ര സങ്കൽപത്തെ അട്ടിമറിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയുള്ള ചെറുത്തു നിൽപ്പ് പൗരബോധമുള്ള എല്ലാവരുടെയും ബാധ്യതയാണെന്ന് വിഷയാവതരണം നടത്തിയ സിറാജ് പള്ളിക്കര പറഞ്ഞു. ജനാധിപത്യത്തി​​െൻറ സൗന്ദര്യം മനസിലാക്കിയ ജനതയെ പിടിച്ചുകെട്ടാൻ ഫാഷിസ്​റ്റ്​ ശക്തികൾക്ക് സാധിക്കില്ലെന്ന്​ സജി മാർക്കോസ് അഭിപ്രായപ്പെട്ടു. പ്രതീക്ഷ പൂർണമായും അറ്റുപോയ കാലത്തല്ല നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലധാരകളുടെ സംഗമ ഭൂമികയായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ​മുന്നേറ്റമെന്നും വൈവിധ്യം ഇന്ത്യൻ സ്വത്വത്തി​​െൻറ അടയാളമാണെന്നും എ.വി. ഷെറിൻ പറഞ്ഞു. അതുതകർക്കാനുള്ള ഫാഷിസ്​റ്റ്​ നയങ്ങൾക്കെതിരെ പോരാട്ടത്തി​​െൻറ ​െഎക്യനിര ഉയരണമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ജനദ്രോഹ നയങ്ങളെ എതിർക്കുന്നവരെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്ന രീതി മതേതര ഇന്ത്യയിൽ വിലപ്പോവില്ലെന്ന്  ഒ.ഐ.സി.സി പ്രസിഡൻറ്​ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. വികസനത്തി​​െൻറയും പുരോഗതിയുടെയും നേട്ടങ്ങൾ സമൂഹത്തി​​െൻറ താഴേക്കിടയിലുള്ളവരിലേക്ക് എത്തിക്കുന്നതിൽ മാറി മാറി വന്ന ഭരണകൂടങ്ങൾക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച്  കെ.ടി നൗഷാദ് സൂചിപ്പിച്ചു. 
സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവർ അവമതിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തിന് ഒരു സംഭാവനയും നൽകാത്തവരെ ആദരിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് നിലനിൽക്കുന്നതെന്ന് ഷംസുദ്ദീൻ വെള്ളികുളങ്ങര  പറഞ്ഞു. സ്വാതന്ത്ര്യം നഷ്​ടപ്പെടുത്തുന്ന നയങ്ങൾക്കെതിരെ മറ്റൊരു സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന് കെ.ജനാർദനൻ അഭിപ്രായപ്പെട്ടു. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണമെന്ന്​ ബിജു മലയിൽ അഭിപ്രായപ്പെട്ടു. സെമിനാർ ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷൻ ആക്ടിങ്​ പ്രസിഡൻറ്​ ഇ.കെ.സലീം ഉദ്ഘാടനം ചെയ്തു.സിഞ്ചിൽ നടന്ന പരിപാടിയിൽ യൂനുസ് സലീം മോഡറേറ്റർ ആയിരുന്നു.  ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsseminar bahrin
News Summary - seminar bahrin gulf news
Next Story