Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടെല്ലേഴ്​സണി​െൻറ...

ടെല്ലേഴ്​സണി​െൻറ സാന്നിധ്യത്തിൽ സൗദി-ഇറാഖ്​ ഉച്ചകോടി 

text_fields
bookmark_border
ടെല്ലേഴ്​സണി​െൻറ സാന്നിധ്യത്തിൽ സൗദി-ഇറാഖ്​ ഉച്ചകോടി 
cancel
camera_alt??????? ????? ?????? ^ ???? ???????????? ?????? ????????? ????? ???????, ???? ?? ?????, ???????? ??????????? ???????

റിയാദ്​: സൗദി അറേബ്യയും ഇറാഖും തമ്മിലുള്ള ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിനുള്ള ചരിത്രപ്രധാനമായ ഉച്ചകോടി റിയാദിൽ അരങ്ങേറി. സൗദി ഭരണാധികാരി സൽമാൻ രാജാവും ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ ആബാദിയും ചർച്ചകൾക്ക്​ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടെല്ലേഴ്​സൺ ചർച്ചകളുടെ ഭാഗമായി. ഉഭയകക്ഷി ബന്ധത്തിൽ പതിറ്റാണ്ടുകളായി തുടരുന്ന മ്ലാനതക്ക്​ അന്ത്യം കുറിച്ചാണ്​ കൂടിക്കാഴ്​ച നടന്നത്​. ഭീകരവാദത്തി​​െൻറയും തീവ്രവാദത്തി​​െൻറയും രൂപത്തിൽ ഗുരുതരമായ വെല്ലുവിളികളാണ്​ മേഖല നേരിടുന്നതെന്നും രാജ്യങ്ങളെ അസ്​ഥിരപ്പെടുത്താൻ നീക്കങ്ങൾ നടക്കുകയാണെന്നും സൽമാൻ രാജാവ്​ ചൂണ്ടിക്കാട്ടി. ഇത്തരം നീക്കങ്ങൾ നമ്മുടെ സമ്പൂർണ കരുതൽ ആവശ്യപ്പെടുന്നതാണ്​.ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പാണ്​ റിയാദ്​ ഉച്ചകോടിയെന്ന്​ ഹൈദർ അൽ ആബാദി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തി​​െൻറ കരുത്ത്​ വിളിച്ചോതുന്നതാണ്​ കൂടിക്കാഴ്​ചയെന്ന്​ ടെല്ലേഴ്​സണും പറഞ്ഞു. 

സൗദി-ഇറാഖി കോഒാഡിനേഷൻ കൗൺസിൽ സ്​ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ സൽമാൻ രാജാവും ഹൈദർ അൽ ആബാദിയും ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്​തിലാണ്​ കോഒാഡിനേഷൻ കൗൺസിൽ സ്​ഥാപിക്കുന്നതിന്​ സൗദി കാബിനറ്റ്​ അംഗീകാരം നൽകിയത്​. സൈനിക സഹകരണം, പരസ്​പര നിക്ഷേപം, സാംസ്​കാരിക വിനിമയം തുടങ്ങിയവ ശക്​തിപ്പെടുത്തുകയാണ്​ ഇതി​​െൻറ ലക്ഷ്യം. കഴിഞ്ഞയാഴ്​ചയാണ്​ ഫ്ലൈനാസ്​ ബഗ്​ദാദിലേക്ക്​ സർവീസ്​ തുടങ്ങിയത്​. 1990 ന്​ ശേഷം ആദ്യമായാണ്​ റിയാദിൽ നിന്ന്​ ബഗ്​ദാദിലേക്ക്​ കമേഴ്​സ്യൽ വിമാനം പറന്നത്​. ഇൗ മാസം 30 മുതൽ സൗദി ദേശീയ വിമാന കമ്പനിയായ ‘സൗദിയ’ പ്രതിദിന സർവീസും ആരംഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaudi iraq
News Summary - saudi iraq-bahrain-gulf news
Next Story