Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമഴക്കെടുതി: സിവില്‍...

മഴക്കെടുതി: സിവില്‍ ഡിഫന്‍സ് കൈകാര്യം  ചെയ്തത് 67 കേസുകള്‍ 

text_fields
bookmark_border
മഴക്കെടുതി: സിവില്‍ ഡിഫന്‍സ് കൈകാര്യം  ചെയ്തത് 67 കേസുകള്‍ 
cancel

മനാമ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫന്‍സ് വിഭാഗം രണ്ട് ദിവസത്തിനിടെ 67 കേസുകള്‍ കൈകാര്യം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫെബ്രുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയ സംഭവങ്ങളായിരുന്നു അധിക പരാതികളും. 
ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയത് വലിച്ചു കയറ്റുന്നതിനും സിവില്‍ ഡിഫന്‍സിന്‍െറ സഹായം തേടുകയുണ്ടായി. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണതും റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റും മഴയുമാണ് മരങ്ങള്‍ കടപുഴകാന്‍ നിമിത്തമായതെന്ന് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറും പരാതികള്‍ കൈകാര്യം ചെയ്യാന്‍  സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Rain
Next Story