Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാസ്​പോർട്ട്​...

പാസ്​പോർട്ട്​ കൈവശമില്ലാത്ത പ്രവാസികൾക്കും ഫ്ലെക്​സി ​െപർമിറ്റെടുക്കാൻ അവസരം

text_fields
bookmark_border
പാസ്​പോർട്ട്​ കൈവശമില്ലാത്ത പ്രവാസികൾക്കും ഫ്ലെക്​സി ​െപർമിറ്റെടുക്കാൻ അവസരം
cancel

മനാമ: പാസ്​പോർട്ട്​ കൈവശമില്ലാത്ത പ്രവാസികൾക്കും രാജ്യത്ത്​ പുതുതായി നടപ്പാക്കിയ ഫ്ലെക്​സി ​െപർമിറ്റെടുക്കാൻ അവസരം. ഫ്ലെക്​സി പെർമിറ്റിന്​ അപേക്ഷിക്കുന്ന വേളയിൽ     പാസ്​പോർട്ടിന്​ ആറുമാസം കാലാവധിയുണ്ടായിരിക്കണമെന്നത്​ മാത്രമാണ്​ വ്യവസ്​ഥ. പുതിയ തീരുമാനം ഫ്ലെക്​സി പെർമിറ്റ്​ കൂടുതൽ ജനകീയമാക്കാൻ സഹായകമാകും. രാജ്യത്തെ അനധികൃത പ്രവാസി​ തൊഴിലാളികൾക്ക്​ സ്വന്തം സ്​പോൺസർമാരായി നിയപരമായി തുടരാനുള്ള അവസരമൊരുക്കുന്ന സംവിധാനമാണ്​ ഫ്ലെക്​സി വർക്​ പെർമിറ്റ്​. ഇൗ വർഷം ജൂലൈയിലാണ്​ പുതിയ പദ്ധതി നിലവിൽ വന്നത്​. 
  പാസ്​പോർട്​ കൈവശമില്ലാത്തവരിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ലേബർ മാർക്കറ്റ്​ റെഗുലേറ്ററി ​അതോറിറ്റി ​(എൽ.എം.ആർ.എ) ചീഫ്​ എക്​സിക്യൂട്ടിവ്​ ഉസാമ അൽ അബ്​സി കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തോട്​ പറഞ്ഞു. മറ്റുള്ളവർ പെർമിറ്റിനായി സ്വീകരിക്കേണ്ട അതേ കാര്യങ്ങളാണ്​ പാസ്​പോർട്ട്​ കൈവശമില്ലാത്തവരും നടത്തേണ്ടത്.  രാജ്യത്ത്​ ആദ്യമായാണ്​ പാസ്​പോർട്ടിൽ റെസിഡൻസി സ്​റ്റാമ്പ്​ ഇല്ലാത്തവർക്ക്​ നിയമപരമായി ജോലി ചെയ്യാൻ അവസരം ഒരുങ്ങുന്നത്​. 

ഫ്ലെക്​സി പെർമിറ്റ്​ എടുക്കുന്നവർക്ക്​ നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡ്​ അനുവദിക്കും. ഇത്​ എല്ലാ ആറുമാസം കൂടു​േമ്പാഴും യാതൊരുവിധ ഫീസുമില്ലാതെ പുതുക്കാം. ഇൗ കാർഡിൽ അവരുടെ സി.പി.ആർ നമ്പറും ഫോ​േട്ടായും ഉണ്ടാകും. തുടർന്ന്​ ഇമിഗ്രേഷനിലെത്തി രണ്ടുവർഷത്തേക്കുള്ള റെസിഡൻസ്​ പെർമിറ്റ്​ സ്​റ്റാമ്പ്​ ചെയ്യാനുള്ള ടെക്​സ്​റ്റ്​ മെസേജും ലഭിക്കും. എന്നാൽ, പാസ്​പോർട്ട്​​ കൈവശമില്ലാത്തവർക്ക്​ ഇൗ രീതിയിൽ ചില മാറ്റങ്ങളുണ്ട്​. പെർമിറ്റിനായുള്ള എല്ലാ ഫീസും അടച്ച ശേഷം അവർക്ക്​ ഒരു കാർഡ്​ ലഭിക്കും. അവരുടെ ​താമസവിവരങ്ങൾ എൽ.എം.ആർ.എ രജിസ്​റ്റർ ചെയ്യും. 
തുടർന്ന്​ പെർമിറ്റ്​ കൈവശമുള്ളയാൾ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിലോ സ്വന്തം എംബസിയിലോ എത്തി പുതിയ പാസ്​പോർട്ടിനുള്ള കാര്യങ്ങൾ നീക്കണം. ഇതിനിടയിലും അയാളെ നിയമപ്രകാരമുള്ള തൊഴിലാളിയായി തന്നെ പരിഗണിക്കും.    പാസ്​പോർട്ട്​ ലഭിച്ച ശേഷം തൊഴിലാളിക്ക്​ നാഷണാലിറ്റി, പാസ്​പോർട്​സ്​ ആൻറ്​ റെസിഡൻറ്​സ്​ അഫയേഴ്​സിലെത്തി പെർമിറ്റ്​ സ്​റ്റാമ്പ്​ ചെയ്യാം. അതോടെ ബഹ്​റൈന്​ പുറത്തേക്ക്​ യാത്ര ചെയ്യാനും സാധിക്കും. 
  ഫ്ലെക്​സി പെർമിറ്റിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. കഴിഞ്ഞ ആഴ്​ച വരെയുള്ള കണക്കനുസരിച്ച്​ 800ഒാളം ഫ്ലെക്​സി പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറഞ്ഞു. 

മിഡിൽ ഇൗസ്​റ്റിൽ തന്നെ ആദ്യമായാണ്​ ​​ഫ്ലെക്​സി പെർമിറ്റ്​ എന്ന ആശയം നിലവിൽ വരുന്നത്​. പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ്​ അനുവദിക്കുന്നതെങ്കിലും ആദ്യ മാസങ്ങളിൽ ഇത്രയും പേർ പെർമിറ്റ്​ എടുക്കാൻ സാധ്യതയില്ലെന്നാണ്​ അധികൃതർ കണക്കാക്കുന്നത്​. ഏതാണ്ട്​ 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ്​ അനുമാനം. രണ്ടുവർഷം കൊണ്ട്​ 48,000 പേർക്ക്​ ​ഫ്ലെക്​സി പെർമിറ്റ്​ അനുവദിക്കാനാകും. 
തങ്ങൾ ഫ്ലെക്​സിബിൾ പെർമിറ്റിന്​ അപേക്ഷിക്കാൻ യോഗ്യരാണോ എന്നറിയാൻ വെബ്​സൈറ്റ്​ സന്ദർശിക്കാം. 33150150 എന്ന നമ്പറിലേക്ക്​ സ്വന്തം ഫോണിൽ നിന്ന്​ മെസേജ്​ അയക്കു​കയും ചെയ്യാം. മെസേജ്​ അയക്കുന്നവർ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകും.യോഗ്യരായവരെ ​എൽ.എം.ആർ.എ കോൾ സ​െൻററിൽ നിന്ന്​ വിളിക്കുകയും അവർക്ക്​ അപ്പോയൻറ്​മ​െൻറ്​ ലഭ്യമാക്കുകയും ​െചയ്യും. പെർമിറ്റിനായി ഒരാൾക്ക്​ രണ്ടുവർഷത്തേക്ക്​ 1,169 ദിനാർ ചെലവിടേണ്ടി വരും. 

60 വയസിന്​ താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക്​ (നിലവിൽ വർക്​ പെർമിറ്റ്​ ഇല്ലാത്തവർ)  അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ്​ റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക്​ വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്​കൗണ്ട്​ നിരക്കായ 15 ദിനാർ നൽകിയാൽ മതി. 

റെസ്​റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ ​േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇവർക്ക്​ ഫ്ലെക്​സി ഹോസ്​പിറ്റാലിറ്റി പെർമിറ്റ്​ ആണ്​ നൽകുക.രണ്ടുവർഷമാണ്​ വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം. നാട്ടിൽ പോകുന്ന വേളയിൽ പ്രതിമാസ ഫീസായ 30 ദിനാർ അഡ്വാൻസായി അടക്കണം. ഇതിൽ വീഴ്​ച വരുത്തിയാൽ പെർമിറ്റ്​ റദ്ദാകുന്ന സ്​ഥിതിയുണ്ടാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf newsmalayalam news
News Summary - passport-bahrain-gulf news
Next Story