Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസത്തിന്​ വിട;...

പ്രവാസത്തിന്​ വിട; പി.എ.ബഷീർ  ഇന്ന്​ മടങ്ങും 

text_fields
bookmark_border
പ്രവാസത്തിന്​ വിട; പി.എ.ബഷീർ  ഇന്ന്​ മടങ്ങും 
cancel

മനാമ: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്​ തൃശൂർ ദേശമംഗലം സ്വദേശി പി.എ. ബഷീർ ഇന്ന്​ നാട്ടിലേക്ക്​ മടങ്ങും. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ബഹ്​റൈനിലേക്ക്​ ബഷീർ വിമാനമിറങ്ങിയത്​ 1984ലാണ്​. രണ്ടു വർഷം പല വിധ ജോലികൾ ചെയ്​തു. പിന്നീട്​ കോസ്​റ്റ്​ ഗാർഡിൽ ജോലി കിട്ടി. തുടർന്നുള്ള മൂന്ന്​ പതിറ്റാണ്ട്​ അവിടെയായിരുന്നു. ആദ്യ വർഷങ്ങളിലെ പ്രവാസ കാലം കഠിനമായിരുന്നെന്ന്​ ബഷീർ പറഞ്ഞു. ഗ്യാസ്​ സ്​​റ്റൗവും എയർകണ്ടീഷണറും ഒന്നുമുണ്ടായിരുന്നില്ല. തണുപ്പ്​ കാലം ശക്​തിയേറിയതായിരുന്നു.മണ്ണെണ്ണ സ്​റ്റൗ ഉപയോഗിച്ചായിരുന്നു പാചകം. 80കളുടെ രണ്ടാം പകുതിയോടെയാണ്​ സൗകര്യങ്ങൾ കൂടി വന്നത്​. 

പിന്നീടുള്ള മാറ്റങ്ങൾ പൊടുന്നനെയായിരുന്നു.  ഇൗ കാലയളവിൽ മറക്കാനാകാത്ത പ്രധാന സംഭവങ്ങളിലൊന്ന്​ കുവൈത്ത്​ യുദ്ധകാലമാണ്​. ഭയത്തോടെയാണ്​ അന്ന്​ ജനം കഴിഞ്ഞിരുന്നത്​. എപ്പോഴും ആക്രമിക്കപ്പെടുമെന്ന അവസ്​ഥ നിലനിന്നിരുന്നു. ഭക്ഷണം എല്ലാവരും കരുതിവെച്ചിരുന്നു.  ദീർഘനാളത്തെ പ്രവാസത്തിനിടയിൽ വലിയ സൗഹൃദങ്ങളുണ്ടായിട്ടുണ്ട്​. ‘ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷനി’ൽ സജീവമായിരുന്നു. ആരോഗ്യമുള്ള സമയത്ത്​ നാട്ടിലേക്ക്​ മടങ്ങുന്നതാണ്​ നല്ലതെന്ന്​ ബഷീർ പറഞ്ഞു. ശരീരം വഴങ്ങാത്ത കാലത്ത്​ മടങ്ങേണ്ട ഇടമല്ല നാട്​.വീണ്ടും നാട്ടിലെത്തി നാട്ടുകാരിലൊരാളാകണം. മടക്കയാത്ര പ്രവാസിക്ക്​ എപ്പോഴും സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ജുവൈരിയയും മൂന്ന്​ മക്കളും അടങ്ങുന്നതാണ്​ ബഷീറി​​െൻറ കുടുംബം. ഷക്കീല, ഷക്കീർ എന്നീ മക്കൾ ബഹ്​റൈനിൽ ​േജാലി ചെയ്യുന്നുണ്ട്​. മറ്റൊരു മകൻ ഷറഫുദ്ദീൻ നാട്ടിൽ പ്ലസ്​ ടു വിദ്യാർഥിയാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pabasheer
News Summary - pabasheer
Next Story