Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎന്‍.കെ....

എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് പൗരസ്വീകരണം നാളെ

text_fields
bookmark_border
എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് പൗരസ്വീകരണം നാളെ
cancel

മനാമ: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ബഹ്‌റൈനിലെത്തുന്ന തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവിക്ക് മൈത്രി സോഷ്യല്‍  അസോസിയേഷനും വിവിധ മുസ്‌ലിം സംഘടനകളും േചർന്ന് ഏപ്രില്‍ 29ന് രാത്രി 7.30 ന് കേരളീയ സമാജത്തില്‍ വെച്ച് പൗരസ്വീകരണം നൽകും. 

ഇതോടനുബന്ധിച്ച് സ്‌നേഹ സംഗമവും നടക്കും. പരിപാടിയിൽ പ്രമുഖ പാര്‍ലമെേൻററിയന്‍ എന്‍.കെ. പ്രേമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ‘മൈത്രി സാന്ത്വനപദ്ധതി’യുടെ ഉദ്ഘാടനവും നടക്കും. 1992മുതല്‍ കേരള ഹജ്ജ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്നാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അേദ്ദഹം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി, ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡൻറ്, മന്നാനിയ്യ ഇസ്‌ലാമിക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.  മുഹമ്മദ്കുഞ്ഞ് മൗലവി ഇന്ന് ബഹ്‌റൈനിലെ വിവിധ മുസ്‌ലിം സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പരിപാടിയിലേക്ക് വാഹനസൗകര്യം ആവശ്യമുള്ളവര്‍ 33620917/33057631/39533273 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nkp
News Summary - nkp
Next Story