Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനബിദിനം: വിപുലമായ...

നബിദിനം: വിപുലമായ പരിപാടികളുമായി കര്‍ണാടക കൾചറല്‍ ഫൗണ്ടേഷന്‍

text_fields
bookmark_border
നബിദിനം: വിപുലമായ പരിപാടികളുമായി കര്‍ണാടക കൾചറല്‍ ഫൗണ്ടേഷന്‍
cancel
camera_alt???????? ??????? ?????????? ??????????? ???????????????????????
മനാമ: ബഹ്‌റൈന്‍ കര്‍ണാടക കൾചറല്‍ ഫൗണ്ടേഷന്‍ (കെ.സി. എഫ്​) നബിദിനത്തോടനുബന്ധിച്ച്​ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
‘സഹിഷ്ണുതയുടെ പ്രവാചകന്‍’എന്ന വിഷയത്തില്‍ നവംബര്‍ 24ന് പാകിസ്​താൻ ക്ലബ്ബിലാണു പരിപാടി. രാത്രി എട്ടുമണിക്ക്​ നടക്കുന്ന ‘മെഹ്ഫിലേ മുസ്തഫ’ എന്ന പരിപാടിയില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ സംബന്ധിക്കുമെന്ന്​ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാജ കുടുംബാംഗം സല്‍മാന്‍ ബിന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സംബന്ധിക്കും. അസ്സയ്യിദ് കൂറത്ത് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. റഫീഖ് സഅദി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും.  ഷിഹാന്‍ മാംഗ്ലൂര്‍ അവതരിപ്പിക്കുന്ന പരിപാടിയും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക്​ പ്രത്യേക സൗകര്യം ഒരുക്കും. വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തനങ്ങൾ നടത്തുന്ന കെ.സി.എഫിന്​ ബഹ്‌റൈനില്‍ 600 ഓളം അംഗങ്ങളുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍  വിറ്റല്‍ ജമാലുദ്ദീന്‍, എസ്.എം. ഉമ്മര്‍ ഫറൂഖ്, ഹാരിസ് സപ്യ,  ഇഖ്ബാല്‍ മഞ്ചനാടി,  തൗഫീഖ് ബല്‍ത്തങ്ങാടി, കരീം ഉച്ചില്‍,  മുഹമ്മദ് അലി വെനൂര്‍,  അലി മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNABI DAY BAHRIN gulf news
News Summary - NABI DAY BAHRIN gulf news
Next Story