Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈക്രോ ഡ്രാമ...

മൈക്രോ ഡ്രാമ ഫെസ്​റ്റിവൽ ഇന്ന് 

text_fields
bookmark_border

മനാമ: കേരളീയ സമാജം നേതൃത്വത്തിലുള്ള അന്താരാഷ്​ട്ര  മൈക്രോ ഡ്രാമ ഫെസ്​റ്റിവൽ  ഇന്ന്​ നടക്കും.വിവിധ ഭാഷകളിലുള്ള പത്തോളം നാടകങ്ങളാണ് ഫെസ്​റ്റിവലിൽ മാറ്റുരക്കുന്നത്. കാലത്ത്​ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ ആണ് ഫെസ്​റ്റിവൽ സമയം. 
നവംബർ 25, 26, 27 തിയതികളിൽ മുരളി മേനോൻ നയിക്കുന്ന അഭിനയ ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്​. ഇന്നത്തെ മുഴുനീള നാടക ദിനത്തിൽ സ്വദേശികളുടെ  നാടകങ്ങളും അവതരിപ്പിക്ക​ുന്നുണ്ട്​. ഇടവേളകളിൽ നാടകത്തെപ്പറ്റിയുള്ള അവലോകനവും നടക്കും. പ്രമുഖ നാടക^ സിനിമ പ്രവർത്തകരായ അലിയാർ,മുരളി മേനോൻ എന്നിവർ ചർച്ചയിൽ സംബന്ധിക്കും.

 രാവിലെ 10 മണിക്ക് ‘ടീം  സൈട്രസ്’ ഒരുക്കുന്ന ‘ദി ഹാർട്​ ബ്രോക്കൺ റൈറ്റർ’ എന്ന നാടകം വേദിയിലെത്തും (സംവിധാനം-അബ്​ദുല്ല അൽ ഘതം). 11 മണിക്ക് ‘കലാനികേതൻ’ അവതരിപ്പിക്കുന്ന ‘സ്ക്രീം ഓഫ് സൈലൻസ്​ (സംവിധാനം-രമൺ പ്രീത് ), 11.30ന്​ ‘ടീം പീസി’​​െൻറ ‘ഡൊമസ്​റ്റിക്​ വയലൻസ്’(അഹ്​മദ് അലി ജാസിം),12 മണിക്ക് ജോസ് ആൻറണിയും  സംഘവും അവതരിപ്പിക്കുന്ന ‘ബാലി’ ,12.30ന് ‘ടീം അൽ ഖദീർ’ അവതരിപ്പിക്കുന്ന  ‘വി ആർ ഹ്യൂമൻ’ (സാദിഖ് ജാഫർ ജാസിം), ഒരു മണിക്ക് ദിനേശ് കുറ്റിയിലി​​െൻറ ‘ജോക്കർ’ എന്നിവ അരങ്ങിലെത്തും.  ഇടവേളക്ക്​ ശേഷം രണ്ടു മണിക്ക് ബഹ്‌റൈൻ പ്രതിഭയുടെ  ‘ഉം’ എന്ന നാടകം (സംവിധാനം -മോഹൻരാജ്), 2.30ന് ക്വബ്‌ഗാ അവതരിപ്പിക്കുന്ന ‘ഓൾ എബൗട്ട് അസ്’ (സംവിധാനം എ.ആർ.കിംഗർ), മൂന്ന്​ മണിക്ക് ‘വിശ്വകല സാംസ്​കാരിക വേദി’യുടെ ‘ചുമടുതാങ്ങി അഥവാ അത്താണി’ (ഹരികുമാർ കിടങ്ങൂർ), മൂന്ന്​ മണിക്ക്​ ഹരീഷ് മേനോനും സംഘവും അവതരിപ്പിക്കുന്ന ‘വാട്ട് വി മേ ബി’ എന്നീ നാടകങ്ങളും അരങ്ങിലെത്തും. 30 കഥാപാത്രങ്ങൾ അവരെ വേദിയിലെത്തുന്ന നാടകങ്ങളും ഉണ്ട്​. പ്രവേശനം സൗജന്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMicrodrama festivel today-Bahrin gulf news
News Summary - Microdrama festivel today-Bahrin gulf news
Next Story