Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദേശ തൊഴിലാളികളുടെ...

വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് തുടക്കമായി
cancel
camera_alt????????????? ???? ??????? ???? ?????????? ????? ????????????? ???????????? ????? ??????? ?????? ???????? ??????? ??????????????

മനാമ: ബഹ്‌റൈനിലെത്തുന്ന വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹി​​െൻറ രക്ഷാധികാരത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍.എം.ആര്‍.എ,  ഹെല്‍ത് സര്‍വീസസ് ആൻറ്​ പ്രൊഫഷന്‍സ് റഗുലേറ്ററി അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ ആൻറ്​ ഇ^ഗവൺമ​െൻറ്​ അതോറിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു. ആരോഗ്യ സേവന മേഖലയില്‍ ബഹ്‌റൈ​​െൻറ നേട്ടം അടയാളപ്പെടുത്തുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വിദേശ തൊഴിലാളികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ കാര്യക്ഷമമായി, വേഗത്തിൽ രേഖപ്പെടുത്താൻ പദ്ധതി വഴിയൊരുക്കും. ഒക്‌ടോബര്‍ 30ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്​ ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യ പരിശോധനകൾ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് തൊഴിലുടമകൾക്കും സൗകര്യമാകും. നേരത്തെ അല്‍റാസി ഹെല്‍ത് സ​െൻററില്‍ മാത്രമായിരുന്നു ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ 14 സ്വകാര്യ കേന്ദ്രങ്ങളിൽ പരിശോധനകള്‍ നടത്താന്‍ കഴിയും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmedical checkup
News Summary - medical checkup-bahrain-gulf news
Next Story