Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമധുവിന്​ തിരികെ വരണം ...

മധുവിന്​ തിരികെ വരണം  ഇൗ നൻമയുടെ ഒാ​രത്തേക്ക്​ 

text_fields
bookmark_border
madhu tribal
cancel
camera_alt?????????? ?????? ??????? ???

മനാമ: കൊല്ലത്തെ ഒാച്ചിറ സ്വദേശി മധു എന്ന ജനീഷ്​ നാട്ടിലേക്ക്​ മടങ്ങാൻ ഒരുങ്ങാനുള്ള ശ്രമത്തിലാണ്​. പ്രവാസി മലയാളികൾ സമാഹരിച്ച്​ നൽകിയ ചികിത്​സക്കുള്ള തുകയുമാണ്​ അർബുദ ബാധിതനായ ഇൗ യുവാവ്​ നാട്ടിലേക്ക്​ മടങ്ങുന്നത്​. ദൈവാനുഗ്രഹമുണ്ടെങ്കിൽ അസുഖം മാറ്റിയശേഷം ഞാൻ ഇവിടേക്ക്​ തന്നെ വരും. അതിനായി എല്ലാവരും പ്രാർഥിക്കണമെന്നാണ്​ മധുവി​​െൻറ അപേക്ഷ. താൻ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത നിരവധിപേർ തന്നെ സഹായിച്ചു. അവർക്കെല്ലാം ത​​െൻറയും ത​​െൻറ കുടുംബത്തി​​െൻറയും പ്രാർഥനകൾ ഉണ്ടാകുമെന്നും മധു പറയുന്നു.

കഴിഞ്ഞ ജനുവരി 18 നാണ്​ മധുവി​​െൻറ ദയനീയാവസ്ഥ ‘ഗൾഫ്​ മാധ്യമ’ത്തിലൂടെ പുറംലോകം അറിഞ്ഞത്​. രോഗത്തിന്​ കീഴടങ്ങിയ പ്രവാസികളെയുംകൊണ്ട്​ പാലിയേറ്റീവ്​ കെയർ സംഘടനകളെ സമീപിച്ചിരുന്ന മധുവിനും മാരക രോഗം പിടിപ്പെട്ട കഥ അറിഞ്ഞപ്പോൾ മലയാളി സമൂഹം ഒന്നാകെ സഹായ ഹസ്​തവുമായി എത്തുകയായിരുന്നു. ദയ പാലിയേറ്റീവി​​െൻറ അംഗങ്ങളും സുഹൃത്തുക്കളും കൂടി സമാഹരിച്ച  രണ്ടര ലക്ഷം രൂപയും എം.എം ടീം (മലയാളി മനസ്​) ശേഖരിച്ച ഒരു ലക്ഷം രൂപയും ആംആദ്​മി ബഹ്റൈൻ 25000 രൂപയും മധുവിന്​ നൽകി.

കുടുംബ സൗഹൃദ വേദിയുടെ സാമ്പത്തികസഹായം  പ്രസിഡൻറ്​ വി.സി.ഗോപാലന്‍ കൈമാറി. മനാമ സുല്‍ത്താന്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ്​ ജോതിഷ് പണിക്കര്‍, രക്ഷാധികാരി കെ.എം അജിത് കുമാര്‍ എന്നിവര്‍ പ​െങ്കടുത്തു. മധുവിന്​ ചികിത്​സ സഹായം നൽകിയ എല്ലാ സുമനസുകൾക്കും ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി ബാബു ജി നായർ, വൈസ്പ്രസിഡൻറ്​ ഫസൽ പേരാ​മ്പ്ര, എം.എം ടീം ഭാരവാഹികൾ എന്നിവർ കൃതഞ്​ജത അറിയിച്ചു. ബഹ്‌റൈന്‍ ലാല്‍ കേയെർസ്​ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സഹായം മധുവിന്  ട്രഷറര്‍ ഷൈജു കൈമാറിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmadhumalayalam news
News Summary - madhu-bahrain-gulf news
Next Story