Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ട്ട​യം...

കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജ്​  200ാം വാ​ർ​ഷി​കാ​ഘോ​ഷം കു​വൈ​ത്തി​ൽ

text_fields
bookmark_border
കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജ്​  200ാം വാ​ർ​ഷി​കാ​ഘോ​ഷം കു​വൈ​ത്തി​ൽ
cancel
camera_alt????????? ??.???.?????? ???????? ??????????? ???????????? ?????????????? ??????????????????????????

കു​വൈ​ത്ത്​ സി​റ്റി: കോ​ട്ട​യം സി.​എം.​എ​സ്​ കോ​ള​ജ്​ 200ാം വാ​ർ​ഷി​കാ​ഘോ​ഷം സി.​എം.​എ​സ്​ അ​ലും​നി വി​ദ്യാ​സൗ​ഹൃ​ദം കു​വൈ​ത്ത്​ ചാ​പ്റ്റ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്നു. ന​വം​ബ​ർ 24 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ 6.30ന് ​അ​ർ​ദി​യ ഡ​യ​മ​ണ്ട് ബാ​ൾ റൂ​മി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും സി.​എം.​എ​സ്​ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ആ​ഘോ​ഷ​ക​മ്മി​റ്റി ഭാ​ര​വാ​ഹി കൂ​ടി​യാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​വും. സി.​എം.​എ​സ്​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​യ് സാം ​ഡാ​നി​യേ​ൽ, ഫി​ൽ​സ​ൺ മാ​ത്യൂ​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ഇ​രു​പ​തോ​ളം വി​ദ്യാ​സൗ​ഹൃ​ദം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​ഖ്യാ​പി​ച്ച ‘വി​ദ്യാ​സൗ​ഹൃ​ദം പ്ര​വാ​സി കീ​ർ​ത്തി അ​വാ​ർ​ഡ്’ ഖ​ത്ത​റി​ൽ​നി​ന്നു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി ഡോ. ​മോ​ഹ​ൻ തോ​മ​സി​നും ‘വി​ദ്യാ​സൗ​ഹൃ​ദം പ്ര​വാ​സി എ​ൻ​റ​ർ​പ്ര​ണ​ർ അ​വാ​ർ​ഡ് ’ സൗ​ദി​യി​ൽ​നി​ന്നു​ള്ള രാ​ജു കു​ര്യ​നും ന​ൽ​കും. ഉ​ണ്ണി മേ​നോ​നും ര​ഞ്​​ജി​നി ജോ​സും ല​ക്ഷ്​​മി ജ​യ​നും നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത​വി​രു​ന്നു​മു​ണ്ടാ​വും. വി​നോ​ദ് വെ​ഞ്ഞാ​റ​മൂ​ടി​​െൻറ ജ​ർ​ലി​ങ്​ ഷോ​യും ഉ​ണ്ടാ​വും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​ന​ന്ത്യാ​ട്ട്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് തോ​മ​സ്, ട്ര​ഷ​റ​ർ രാ​ജേ​ഷ് വ​ർ​ക്കി, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ർ​ജ് കോ​ശി, റെ​ജി ചാ​ണ്ടി, ഷി​ബു കു​ര്യ​ൻ, സി​റി​യ​ക് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും മ​റ്റു എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskottayam cms college
News Summary - kottayam cms college-kuwait-gulf news
Next Story