Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജർമനിയിൽ നടന്ന ത്രീഡി...

ജർമനിയിൽ നടന്ന ത്രീഡി തെര​ുവോര ചിത്രരചന മത്സരത്തിൽ മലയാളി ദമ്പതികൾ ജേതാക്കൾ

text_fields
bookmark_border
ജർമനിയിൽ നടന്ന ത്രീഡി തെര​ുവോര ചിത്രരചന മത്സരത്തിൽ മലയാളി ദമ്പതികൾ ജേതാക്കൾ
cancel

മനാമ: ബഹ്​റൈനിലെ മലയാളി പ്രവാസി ദമ്പതികളായ ലിംനേഷ്​ അഗസ്​റ്റിനും ജിൻസി ബാബുവും ജർമനിയിൽ നടന്ന രണ്ട്​ ത്രീഡി തെര​ുവോര ചിത്രരചന മത്സരങ്ങളിൽ ഒന്നാം സ്​ഥാനം നേടി. 

ലിംനേഷ്​ അഗസ്​റ്റിനും ജിൻസി ബാബുവും തങ്ങൾ വരച്ച ചിത്രങ്ങൾക്കൊപ്പം.
 


ഗോൺഹീം ഇൻർനാഷണൽ സ്​ട്രീറ്റ്​ ആർട്​ ഫെസ്​റ്റിവലിലും ബ്ലൂംബെർഗ്​ ഫെസ്​റ്റിവലിലുമാണ്​ ഇവർ മാസ്​റ്റേഴ്​സ്​ വിഭാഗത്തിൽ ഒന്നാമതെത്തിയത്​.
ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ​െഎ.ടി ടീം ലിഡറാണ്​ ലിംനേഷ്​. എറണാകുളം തോപ്പുംപടി സ്വദേശികളാണ്​ ഇരുവരും.  കേരളത്തനിമയുള്ള ചിത്രങ്ങളും കുട്ടികൾക്കുള്ള ചിത്രങ്ങളും ഇവർ  വരച്ചിട്ടുണ്ട്​. ​‘െഫരാരി’ കാറി​​​െൻറയും മത്സ്യകന്യകയുടെയും ചിത്രത്തിനാണ്​ സമ്മാനങ്ങൾ ലഭിച്ചത്​.
ഒരു ചിത്രം പൂർത്തിയാക്കാൻ ഒന്നര ദിവസം വേണ്ടിവന്നു. പ്രതികൂല കാലാവസ്​ഥയായതിനാൽ ഏറെബുദ്ധിമുട്ടിയാണ്​ ചിത്രം പൂർത്തിയാക്കിയതെന്ന്​ ലിംനേഷ്​ പറഞ്ഞു. ചോക്കും ലിക്വിഡ്​ ചോക്കുമാണ്​ ഉപയോഗിച്ചത്​. വരക്കുന്നത്​ റോഡിലായതുകൊണ്ട്​ അത്​ പിറ്റേന്നു തന്നെ മാഞ്ഞുപോകുമെന്നത്​ പ്രതിസന്ധിയാണ്​. യൂറോപ്പ്​, അമേരിക്ക എന്നിവിടങ്ങളിലായി ഇരുപതോളം രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്​.
 ‘പീസ്​ 4 പീസ്​’ എന്ന പേരിൽ  2011ൽ ബഹ്​റൈനിൽ വരച്ച ചിത്രം ഗിന്നസ്​ ബുക്കിൽ ഇടം നേടിയിരുന്നു. ബഹ്​റൈനിലെ 120 ഒാളം കലാകാരന്മാർ ഇദ്ദേഹത്തോടൊപ്പം അന്ന്​ സഹായികളായിരുന്നു.
ചിത്രകല ഒൗദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും വർണങ്ങളുടെ ലോകത്തോട്​ എന്നും താൽപര്യമാണ്​.  പുതിയ പരീക്ഷണങ്ങളാണ്​ ത്രീഡി ചിത്രങ്ങള​ിലേക്ക്​ കൂടുതൽ അടുപ്പിക്കുന്നതെന്ന്​ ഇവർ പറഞ്ഞു. 
ത്രീഡി ചിത്രങ്ങൾ ഒരുക്കുന്ന കലാകാരന്മാർ കുറവാണ്​. കുട്ടികൾക്ക്​ ഏറെ ഇഷ്​ടപ്പെടുന്ന ചിത്രങ്ങളായതുകൊണ്ട്​  ഇപ്പോൾ അത്തരത്തിലുള്ള ചിത്രങ്ങളാണ്​ തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKeralitesstreet art
News Summary - keralite couple winners in 3d street drawing competition held at germany-bahrain-gulfnews
Next Story