Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാതന്ത്ര്യദിനാഘോഷം...

സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ എംബസിയുടെ സ്വന്തം ബിൽഡിങ്​ പരിസരത്ത്​

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ എംബസിയുടെ സ്വന്തം ബിൽഡിങ്​ പരിസരത്ത്​
cancel

മനാമ: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം സീഫിലെ പുതിയ എംബസി പരിസരത്ത്​ നടക്കുന്ന ആവേശത്തിലാണ്​ ഇന്ത്യൻ പ്രവാസികൾ. 2.8 ദശലക്ഷം ദിനാർ ചെലവിൽ നിർമിക്കുന്ന പുതിയ എംബസി കോംപ്ലക്​സി​​െൻറ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്​. ഏതാനും മാസങ്ങൾക്കകം അദ്​ലിയയിലെ ഒാഫിസ്​ പുതിയ കെട്ടിടത്തിലേക്ക്​ മാറാനാകുമെന്ന പ്രതീക്ഷയിലാണ്​ ഉദ്യോഗസ്​ഥർ. 

എംബസി നിർമാണത്തിനായി 2005ലാണ്​ ഇവിടെ ഭൂമി വാങ്ങുന്നത്​. 2013 ഡിസംബറിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്​ ആണ്​ കെട്ടിടത്തി​​െൻറ തറക്കല്ലിടുന്നത്​. 2014 ​െഫബ്രുവരിയിൽ പണി തുടങ്ങി. എംബസി കെട്ടിടത്തിന്​ സമീപം ഉദ്യോഗസ്​ഥർക്കായുള്ള താമസസ്​ഥലവും നിർമിച്ചിട്ടുണ്ട്​. ഏതാണ്ട്​ 3,100 സ്​ക്വയർ മീറ്റർ വിസ്​തൃതിയിലാണ്​ പ്രധാന കെട്ടിടം പണിതത്​.

ഇതിൽ കോൺസുലാർ ഹാൾ, ഒാഫിസ്​, ഇൻറർവ്യൂ റൂമുകൾ, ലേബർ സെക്​ഷൻ ഹാൾ, ലൈബ്രറി, 400 സ്​ക്വയർ മീറ്റർ വിസ്​തൃതിയുള്ള മൾട്ടിപർപസ്​ ഹാൾ എന്നിവയുണ്ട്​. ഇതിൽ 500 പേർ പ​െങ്കടുക്കുന്ന പരിപാടികൾ നടത്താനാകും. കെട്ടിടം മോഡി പിടിപ്പിക്കാനായി ഇന്ത്യയിലെ ജോധ്​പൂരിൽ നിന്നും ആഗ്രയിൽ നിന്നുമുള്ള കല്ലുകളാണ്​ ഉപയോഗിച്ചിട്ടുള്ളത്​. 1973ലാണ്​ ബഹ്​റൈനിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രം തുടങ്ങുന്നത്​.അന്നുമുതൽ വാടക കെട്ടിടങ്ങളിലാണ്​ എംബസി പ്രവർത്തിക്കുന്നത്​.  അത്​ സീഫിലെ കെട്ടിടം ഉദ്​ഘാടനം ചെയ്യുന്നതോടെ മാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsIndipendence Day
News Summary - indipendence day-bahrain-gulf news
Next Story