Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ...

ഇന്ത്യൻ സ്‌കൂൾ കലോത്സവം:  ആര്യഭട്ട ഹൗസ്​ മുന്നിൽ

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ കലോത്സവം:  ആര്യഭട്ട ഹൗസ്​ മുന്നിൽ
cancel
camera_alt??????? ?????? ?????????????? ????? ??????????? ???????????.

മനാമ: ഇന്ത്യൻ സ്‌കൂൾ കലോത്സവത്തി​​െൻറ മൂന്നാം ദിനമായ തിങ്കളാഴ്ച ‘ആര്യഭട്ട ഹൗസ്’  511 പോയൻറുമായി മുന്നിട്ടു നിൽക്കുന്നു.   സ്കൂളിലെ അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ  473 പോയ​േൻറാടെ ജെ.സി ബോസ് ഹൗസാണ്​ രണ്ടാം സ്ഥാനത്ത്​.മൂന്നാം സ്ഥാനത്ത് വിക്രം സാരാഭായ് ഹൗസും (422) നാലാം സ്​ഥാനത്ത്​ സി.വി രാമൻ ഹൗസു (405)മാണുള്ളത്​.  

സിനിമാറ്റിക് ഡാൻസ്- സി ലെവലിൽ ഒന്നാം സമ്മാനം ആര്യഭട്ട സ്വന്തമാക്കി. വിക്രം സാരാഭായ്, ജെ.സി.ബോസ് ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.സിനിമാറ്റിക് ഡാൻസ്- ബി ലെവലിൽ സി.വി രാമൻ ഹൗസ് ഒന്നാം സ്ഥാനം നേടി.  ആര്യഭട്ട, ബോസ് ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഭരതനാട്യം എ ലെവലിൽ വിക്രം സാരാഭായ് ഹൗസിലെ മഞ്ജിമ  മനോജ് കുമാർ ഒന്നാം സ്ഥാനം നേടി. സി.വി. രാമൻ ഹൗസിലെ രാഖി രാകേഷ്, ജെ.സി ബോസ് ഹൗസിലെ പാർവതി മുരളി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സംഘഗാനം എ ലെവലിൽ വിക്രം സാരാഭായ് ഹൗസിന്​ ഒന്നാം സമ്മാനം ലഭിച്ചു. ആര്യഭട്ടയും ജെ. സി.ബോസ് ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇന്ന്​ രാവിലെയും വൈകീട്ടുമായി നടക്കുന്ന ഇനങ്ങൾ: ലളിതഗാനം (ഇംഗ്ലീഷ്​) ബോയ്സ്, ലളിതഗാനം (ഹിന്ദി) ഗേൾസ്, മൈം, നാടോടി നൃത്തം,  സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, പദ്യം ചൊല്ലൽ (ഇംഗ്ലീഷ്), ഉപകരണ സംഗീതം, ലളിതഗാനം (ഇംഗ്ലീഷ്) ഗേൾസ്. ‘തരംഗ്​’ എന്ന പേരിൽ നടക്കുന്ന ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്​റ്റിവലിൽ 126 ഇനങ്ങളിലായി 3000ലേറെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 28നാണ്​  ഫിനാലെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindian school fest
News Summary - indian school fest-bahrain-gulf news
Next Story