Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭാരവാഹികൾക്കുനേരെ...

ഭാരവാഹികൾക്കുനേരെ കൈയേറ്റ ശ്രമം; രണ്ട്​ സമാജം അംഗങ്ങൾക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ഭാരവാഹികൾക്കുനേരെ കൈയേറ്റ ശ്രമം; രണ്ട്​ സമാജം അംഗങ്ങൾക്ക്​ സസ്​പെൻഷൻ
cancel

മനാമ: ഇന്ത്യൻ സ്​കൂൾ തെരഞ്ഞെടുപ്പ്​ ഫല പ്രഖ്യാപനത്തെ തുടർന്ന്​ ഇക്കഴിഞ്ഞ ശനിയാഴ്​ച കേരളീയ സമാജത്തിലുണ്ടായ പ്രശ്​നങ്ങൾ രണ്ട്​ മുൻ ഭാരവാഹികളുടെ സസ്​പെൻഷനിൽ കലാശിച്ചു. സമാജം മുൻ വൈസ്​ പ്രസിഡൻറ്​ എം.എം.മാത്യു, അസി.സെക്രട്ടറി സന്തോഷ്​ ബാബു എന്നിവരെയാണ്​ അനിശ്​ചിത കാലത്തേക്ക്​ സസ്​പെൻഡ്​ ചെയ്​തത്​. ഇവരോട്​ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്​.  കഴിഞ്ഞ ദിവസം ചേർന്ന സമാജം എക്​സിക്യൂട്ടിവ്​ കമ്മിറ്റിയാണ്​ തീരുമാനമെടുത്തത്​. സമാജത്തിൽ ആസൂത്രിതമായി സംഘർഷമുണ്ടാക്കുകയും ഭാരവാഹികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്​തു എന്നതാണ്​ ഇവർക്കെതിരായ ആരോപണം. സംഘർഷം ചിത്രീകരിക്കാൻ വീഡിയോഗ്രാഫറെ കൊണ്ടുവന്നു എന്നും പറയുന്നു.

ഇന്ത്യൻ സ്​കൂളിൽ സമാജം പാനലിനെതിരെ മത്സരിച്ച്​ ജയിച്ച പി.പി.എ നേതാക്കളാണ്​ ഇൗ മാസം ഒമ്പതിന്​ ​ൈവകീട്ട്​ സമാജത്തിൽ എത്തിയത്​. 
അന്ന്​, അവിടെ ‘പാട്ടുകൂട്ട’ത്തി​​െൻറ നേതൃത്വത്തിൽ സംഗീത പരിപാടി നടക്കുന്നതിനാൽ, ആ പരിപാടിക്കെത്തിയ ആളുകളും ഉണ്ടായിരുന്നു. ഇതിനിടയിൽ പി.പി.എ നേതാക്കൾ വിജയം ആഘോഷിച്ച്​ ലഡുവിതരണം തുടങ്ങി. ഇതിനിടെയാണ്​ വീഡിയോ ചിത്രീകരിക്കാൻ ആളെത്തിയത്​. 
ഇത്​ സമാജം ജന.സെക്രട്ടറി എൻ.കെ.വീരമണി തടഞ്ഞതോടെ കയ്യാങ്കളിയുടെ വക്കിലെത്തി. ഇൗ സംഭവത്തിന്​ നേതൃത്വം നൽകിയത്​ സസ്​പെൻഷനിലായ രണ്ടുപേരാണ്​ എന്നാണ്​ സമാജം നേതൃത്വം പറയുന്നത്​. 

ലഡു വിതരണത്തി​​െൻറ പേരിൽ യാതൊരു പ്രശ്​നങ്ങളും സമാജത്തിൽ ഉണ്ടായിട്ടില്ലെന്നും താനും ലഡു സ്വീകരിച്ചിരുന്നെന്നും ജന.സെക്രട്ടറി എൻ.കെ.വീരമണി പറഞ്ഞു. എന്നാൽ, മുൻകൂർ ​അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം പാടില്ല എന്ന്​ പറഞ്ഞിട്ടുണ്ട്​. 
ഇത്​ അംഗീകരിക്കാതെ സംഘം ചേർന്ന്​ കൈയേറ്റം നടത്താനാണ്​ ശ്രമമുണ്ടായത്​.ഇതേ തുടർന്നാണ്​ നടപടിയെന്ന്​ അദ്ദേഹം വ്യക്തമാക്കി.
  എന്നാൽ, നടപടി ജനാധിപത്യ വിരുദ്ധമാണെന്നും തങ്ങളോടൊപ്പമുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എതിർ പക്ഷത്തുള്ളവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindian school election
News Summary - indian school election-bahrain-gulf news
Next Story